ആലപ്പുഴയില്‍ ശുദ്ധീകരണ പ്ലാന്റിനെതിരെ പ്രതിഷേധം ശക്തം
വർഷങ്ങൾക്ക് മുമ്പ് സർക്കാർ ഏറ്റെടുത്ത ഈ 50 സെന്റ് സ്ഥലത്താണ് പൊതു ശുദ്ധീകരണ പ്ലാന്റ് നിർമ്മിക്കാൻ സർക്കാർ തയ്യാറെടുക്കുന്നത്. പ്ലാൻറിനെക്കുറിച്ചുള്ള ബോധവത്കരണവുമായി എത്തിയവർക്കെതിരെ ശക്തമായ..

ആലപ്പുഴ അരൂർ ചന്തിരൂരിൽ പൊതു ശുദ്ധീകരണ പ്ലാന്റ് നിർമ്മിക്കുന്നതിനെതിരെ പ്രതിഷേധം ശക്തം. ചന്തിരൂരിനെ വിളപ്പിൽശാലയാക്കാൻ അനുവദിക്കില്ലെന്ന് പ്രദേശവാസികള്‍ വ്യക്തമാക്കി.
വർഷങ്ങൾക്ക് മുമ്പ് സർക്കാർ ഏറ്റെടുത്ത ഈ 50 സെന്റ് സ്ഥലത്താണ് പൊതു ശുദ്ധീകരണ പ്ലാന്റ് നിർമ്മിക്കാൻ സർക്കാർ തയ്യാറെടുക്കുന്നത്. പ്ലാൻറിനെക്കുറിച്ചുള്ള ബോധവത്കരണവുമായി എത്തിയവർക്കെതിരെ ശക്തമായ പ്രതിഷേധമാണ് പ്രദേശവാസികൾ സംഘടിപ്പിച്ചത്. ഇത് ഇനിയും തുടരുമെന്ന് ഇവർ ആവർത്തിക്കുന്നു. നിലവിൽ പഞ്ചായത്ത് നിലപാട് മയപ്പെടുത്തിയിട്ടുണ്ട്.
Next Story
Adjust Story Font
16

