Quantcast

തനിക്കെതിരായ പരാതിക്ക് പിന്നില്‍ കോണ്‍ഗ്രസുകാരാണെന്ന് സംശയിക്കുന്നതായി ശരത്ചന്ദ്രപ്രസാദ് 

കോണ്‍ഗ്രസ് പുനഃസംഘടന ലക്ഷ്യമിട്ടാണ് ആരോപണം. ഫ്ലക്സ് ഉടമക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ശരത്ചന്ദ്ര പ്രസാദ് പറഞ്ഞു. 

MediaOne Logo

Web Desk

  • Published:

    29 Dec 2018 3:44 PM IST

തനിക്കെതിരായ പരാതിക്ക് പിന്നില്‍ കോണ്‍ഗ്രസുകാരാണെന്ന് സംശയിക്കുന്നതായി ശരത്ചന്ദ്രപ്രസാദ് 
X

തനിക്കെതിരായ പരാതിക്ക് പിന്നില്‍ കോണ്‍ഗ്രസുകാർ ആണെന്ന് സംശയിക്കുന്നതായി കെ.പി.സി.സി ജനറല്‍ സെക്രട്ടറി ശരത്ചന്ദ്രപ്രസാദ്. കോണ്‍ഗ്രസ് പുനഃസംഘടന ലക്ഷ്യമിട്ടാണ് ആരോപണം. ഫ്ലക്സ് ഉടമക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ശരത്ചന്ദ്ര പ്രസാദ് പറഞ്ഞു. ഫ്ലക്സ് പ്രിന്റ് ചെയ്തതിലെ കുടിശ്ശിക ചോദിച്ചതിന് ശരത് ചന്ദ്രപ്രസാദ് മര്‍ദ്ദിച്ചെന്നായിരുന്നു കവടിയാറിലെ ഫ്ലക്സ് കട ഉടമയുടെ പരാതി.

ഫ്ലക്സ് പറഞ്ഞ സമയത്ത് തരാത്തതിനെ തുടര്‍ന്നാണ് താന്‍ കടയിലേക്ക് പോയതെന്ന് ശരത് ചന്ദ്ര പ്രസാദ് പറഞ്ഞു. ഫ്ലക്സ് ഉടമയുടെ മക്കളെ ബാലതരംഗം സംഘടനയുടെ ഭാരവാഹികള്‍ ആക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അത് സമ്മതിക്കാത്തതില്‍ കടയുടമക്ക് പകയുണ്ട്. ഇത് മുതലെടുത്ത് നടത്തിയ രാഷ്ട്രീയ ഗൂഢാലോചനയാണ് തനിക്കെതിരെ ഉണ്ടായിരിക്കുന്നത്. എഡിറ്റ് ചെയ്ത് സിസി ടിവി ദൃശ്യങ്ങളാണ് മാധ്യമങ്ങൾക്ക് നൽകിയിരിക്കുന്നത് . സിസി ടിവി ദൃശ്യങ്ങൾ പൂർണമായും പരിശോധിക്കണം.

കെ.പി.സി.സി പ്രസിഡന്റിനെ നേരിട്ട് കണ്ട് സംഭവം വിശദീകരിക്കും. ഫ്ലക്സ് ഉടമക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ശരത്ചന്ദ്ര പ്രസാദ് വ്യക്തമാക്കി. ഇന്നലെയാണ് ശരത്ചന്ദ്രപ്രസാദിനെതിരെ പരാതിയുമായി കവടിയാറിലെ ഫ്ലക്സ് ഉടമ രംഗത്തെത്തിയത്.

TAGS :

Next Story