ഐഎസ് റിക്രൂട്ട്‌മെന്റ് കേസ്; പ്രതികൾക്ക് എട്ട് വർഷം കഠിന തടവ്
കോയമ്പത്തൂർ സ്വദേശികളായ മുഹമ്മദ് അസ്ഹറുദീൻ, ഷെയ്ഖ് ഹിദായത്തുള്ള എന്നിവരെയാണ് ശിക്ഷിച്ചത്

representative image Photo| Special Arrangement
കൊച്ചി: 2019ൽ എൻഐഎ രജിസ്റ്റർ ചെയ്ത ഐ.എസ് റിക്രൂട്ട്മെന്റ് കേസിലെ പ്രതികൾക്ക് എട്ട് വർഷം കഠിന തടവ്. കോയമ്പത്തൂർ സ്വദേശികളായ മുഹമ്മദ് അസ്ഹറുദീൻ, ഷെയ്ഖ് ഹിദായത്തുള്ള എന്നിവരെയാണ് ശിക്ഷിച്ചത്. കൊച്ചി എൻ.ഐ.എ കോടതിയാണ് ശിക്ഷ വിധിച്ചത്.
2013 മുതൽ പ്രതികൾ ഐഎസ് റിക്രൂട്ട്‌മെന്റ് പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നെന്നും 2017 ൽ ഇരുവരും കേരളത്തിലും തമിഴ്‌നാട്ടിലും സഞ്ചരിച്ച് ആശയപ്രചരണം നടത്തുകയും രഹസ്യ യോഗങ്ങൾ ചേരുകയും ചെയ്തുവെന്നാണ് എൻഐഎയുടെ കണ്ടെത്തൽ .ഇതുമായി ബന്ധപ്പെട്ട ഡിജിറ്റൽ തെളിവുകളും എൻഐഎ കോടതിയിൽ ഹാജരാക്കിയിരുന്നു. ശിക്ഷയിൽ ജയിലിൽ കിടന്ന കാലയളവിന് ഇളവ് ലഭിക്കും. ഗൂഢാലോചന ,യുഎപിഎ അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയത്. ഇവർ കോയമ്പത്തൂർ സ്‌ഫോടനക്കേസിലെയും പ്രതികളാണ്.
Next Story
Adjust Story Font
16

