മാവോയിസ്റ്റാണെന്ന് ആരോപിച്ച് കോഴിക്കോട് യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് മര്‍ദിച്ചതായി പരാതി
പരിക്കേറ്റ പുതിയങ്ങാടി സ്വദേശി പ്രമോദ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രമോദിനെ മര്‍ദിച്ചുവെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നാണ് പോലീസിന്റെ വിശദീകരണം.

മാവോയിസ്റ്റാണെന്നാരോപിച്ച് കോഴിക്കോട് യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് മര്‍ദിച്ചതായി പരാതി. പരിക്കേറ്റ പുതിയങ്ങാടി സ്വദേശി പ്രമോദ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രമോദിനെ മര്‍ദിച്ചുവെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നാണ് പോലീസിന്റെ വിശദീകരണം.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. കോഴിക്കോട് മാനാഞ്ചിറയില്‍ റിയാക്ടേഴ്സ് എന്ന സംഘടനയുടെ പോസ്റ്റര്‍ ഒട്ടിക്കുന്നതിനിടയില്‍ പുതിയങ്ങാടി സ്വദേശിയായ പ്രമോദിനെ പോലീസ് കസ്റ്റഡിയിലെടുത്തതായാണ് പരാതി. മാവോയിസ്റ്റാണെന്ന് ആരോപിച്ച് പോലീസ് കസബ സ്റ്റേഷനില്‍ കൊണ്ടു പോയി മര്‍ദിച്ചതായും പ്രമോദ് പറഞ്ഞു. മര്‍ദനത്തില്‍ അവശനായ പ്രമോദിനെ റോഡരികില്‍ തള്ളി.
ബീച്ച് ആശുപത്രിയില്‍ വെച്ച് അബോധാവസ്ഥയിലായ പ്രമോദിനെ പോലീസ് തന്നെയാണ് പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവത്തില്‍ മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ് പ്രമോദ്. എന്നാല്‍ ടൌണ്‍ഹാളിനു മുമ്പില്‍ മദ്യപിച്ച് പോസ്റ്റര്‍ കീറിയതിനാണ് പ്രമോദിനെ കസ്റ്റഡിയിലെടുത്തതെന്ന് കസബ പോലീസ് പറഞ്ഞു. പിന്നീട് പ്രമോദിനെ വിട്ടയച്ചതായും പോലീസ് അറിയിച്ചു.
Adjust Story Font
16

