കല്യാൺ ജ്വല്ലേഴ്സിന്റെ 98 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ കൊള്ളയടിച്ചു
കല്യാൺ ജ്വല്ലേഴ്സിന്റെ രണ്ട് ജീവനക്കാരെ വാഹനത്തില്‍ നിന്ന് താഴെയിട്ട ശേഷമായിരുന്നു കവർച്ച.

കല്യാൺ ജ്വല്ലേഴ്സിന്റെ 98 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ കൊള്ളയടിച്ചു. കോയമ്പത്തൂർ ചാവടിക്ക് സമീപം രാവിലെ പതിനൊന്നരയ്ക്കായിരുന്നു സംഭവം.
തൃശൂരിൽ നിന്ന് തമിഴ്നാട്ടിലേക്ക് സ്വർണവുമായി പോയ വാഹനം മറ്റ് രണ്ട് വാഹനങ്ങളിലെത്തിയവർ തട്ടിയെടുക്കുകയായിരുന്നു. കല്യാൺ ജ്വല്ലേഴ്സിന്റെ രണ്ട് ജീവനക്കാരെ വാഹനത്തില്‍ നിന്ന് താഴെയിട്ട ശേഷമായിരുന്നു കവർച്ച.
സംഭവത്തിൽ ചാവടി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സ്വർണം തട്ടിയെടുത്ത വാഹനം കണ്ടെത്താൻ കേരള പൊലീസും പരിശോധന ശക്തമാക്കി
Next Story
Adjust Story Font
16

