“രാഹുല്‍ പഴയ രാഹുല്‍ അല്ല, മോദിക്ക് പോലും പേടിയാണ്; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയം ഫെബ്രുവരിയോടെ”
കോണ്‍ഗ്രസ് മാത്രം വിചാരിച്ചാല്‍ മോദിയെ താഴെയിറക്കാന്‍ കഴിയില്ലെന്നും എ.കെ ആന്‍റണി പറഞ്ഞു

ലോക്സഭ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയം ഫെബ്രുവരിയോടെ പൂര്‍ത്തിയാകുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്‍റണി. ഏതാനും നേതാക്കൾ മാത്രമിരുന്ന് സ്ഥാനാർത്ഥികളെ തീരുമാനിക്കുന്ന അവസ്ഥ കോൺഗ്രസിൽ ഇനി ഉണ്ടാകില്ല. വിജയസാധ്യതയല്ലാതെ മറ്റൊന്നും മാനദണ്ഡമാകില്ലെന്നും ആന്‍റണി പറഞ്ഞു.
കെട്ടിയിറക്കുന്ന സ്ഥാനാര്‍ഥി ഇത്തവണ ഉണ്ടാകില്ലെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനും പറഞ്ഞു. കെ.പി.സി.സി ജനറല്‍ ബോഡയില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.
കോണ്‍ഗ്രസ് മാത്രം വിചാരിച്ചാല്‍ മോദിയെ താഴെയിറക്കാന്‍ കഴിയില്ല. എന്നാല്‍ കോണ്‍ഗ്രസിനെ കൂടാതെയും കഴിയില്ല. മോദിക്ക് പോലും രാഹുലിനെയാണ് പേടി. രാഹുല്‍ പഴയ രാഹുല്‍ അല്ലെന്നും എ.കെ ആന്‍റണി പറഞ്ഞു.
ശബരിമലയില്‍ കോണ്‍ഗ്രസിന്റെ നിലപാടായിരുന്ന ശരിയെന്നും ഇത് ജനങ്ങളിലെത്തിക്കണമെന്നും ആന്‍റണി കൂട്ടി ചേര്‍ത്തു. ലോകസ്ഭാ തെരഞ്ഞെടുപ്പ് ചുമതലയുള്ള നേതാക്കളുടെ യോഗം തുടങ്ങി.
കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ കേരള യാത്ര ഫെബ്രുവരി 3ന് തുടങ്ങാനും തീരുമാനമായി.
Adjust Story Font
16

