ഷൂസ് ധരിച്ചതിന് റാഗിംഗ്: പ്രതികളായ വിദ്യാര്‍ത്ഥികളോട് രക്ഷാകര്‍ത്താക്കളുമായി എത്തണമെന്ന് ഹൈക്കോടതി
മമ്പറം ഇന്ദിരാഗാന്ധി കോളേജ് ഓഫ് സയൻസ് ആന്റ് ടെക്‌നോളജിയിലെ ഒന്നാം വർഷ വിദ്യാർഥിയെ റാഗ് ചെയ്ത കേസിലെ പ്രതികളായ പത്ത് സീനിയർ വിദ്യാർഥികളോടാണ് രക്ഷിതാക്കളുമായി ഫെബ്രുവരി 15ന് നേരിട്ടു ഹാജരാകാൻ

ഷൂസ് ധരിച്ചതിന് പേരില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥിയെ റാഗ് ചെയ്ത കേസിലെ പ്രതികളായ വിദ്യാര്‍ത്ഥികളോട് രക്ഷാകര്‍ത്താക്കളുമായി എത്തണമെന്ന് ഹൈക്കോടതി. മമ്പറം ഇന്ദിരാഗാന്ധി കോളേജ് ഓഫ് സയൻസ് ആന്റ് ടെക്‌നോളജിയിലെ ഒന്നാം വർഷ വിദ്യാർഥിയെ റാഗ് ചെയ്ത കേസിലെ പ്രതികളായ പത്ത് സീനിയർ വിദ്യാർഥികളോടാണ് രക്ഷിതാക്കളുമായി ഫെബ്രുവരി 15ന് നേരിട്ടു ഹാജരാകാൻ ജസ്റ്റിസ് ബി. സുധീന്ദ്രകുമാർ നിർദേശിച്ചത്.
തിരിച്ചറിയൽ കാർഡുമായാണ് എത്തേണ്ടത്. കേസ് റദ്ദാക്കാൻ പ്രതികളായ വിദ്യാർഥികൾ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. കോളജിൽ ഷൂസ് ധരിച്ചു വന്നതിന്റെ പേരിൽ സീനിയർ വിദ്യാർഥികൾ റാഗിംഗിനു വിധേയനാക്കിയെന്നാരോപിച്ചാണ് പരാതിക്കാരനായ വിദ്യാർഥി പൊലീസിനെ സമീപിച്ചത്. തുടർന്ന് കേസെടുക്കുകയായിരുന്നു.
Next Story
Adjust Story Font
16

