Quantcast

പട്ടാമ്പിയില്‍ കോണ്‍ഗ്രസിനകത്ത് കലഹം തുടരുന്നു

ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നഗരസഭയുടെ പേരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രണ്ട് ചേരികളായി നില്‍ക്കുന്നത് യു.ഡി.എഫിനെ പ്രതികൂലമായി ബാധിക്കും.

MediaOne Logo

Web Desk

  • Published:

    15 March 2019 7:46 AM IST

പട്ടാമ്പിയില്‍  കോണ്‍ഗ്രസിനകത്ത് കലഹം തുടരുന്നു
X

ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാലക്കാട് പട്ടാമ്പിയില്‍ കോണ്‍ഗ്രസിനകത്ത് രൂക്ഷമായ കലഹം തുടരുന്നു. നഗരസഭയിലെ 24 കൌണ്‍സിലര്‍മാര്‍ അയോഗ്യരാവാന്‍ കാരണം കോണ്‍ഗ്രസ് കൌൺസിലറായ ടി.പി ഷാജിയാണെന്ന് ചെയര്‍മാന്‍ പറയുന്നു. എന്നാല്‍ ചെയര്‍മാന്‍ വഞ്ചകനാണെന്ന് കോണ്‍ഗ്രസ് കൌണ്‍സിലറായ ടി.പി ഷാജിയും തിരിച്ചടിച്ചു.

യു.ഡി.എഫ് ഭരിക്കുന്ന പട്ടാമ്പി നഗരസഭയില്‍ എ ഗ്രൂപ്പുകാരനായ കെ.എസ്.ബി.എ തങ്ങളാണ് ചെയര്‍മാന്‍. ഐ ഗ്രൂപ്പിലെ ടി.പി ഷാജി രണ്ടര വര്‍ഷത്തിനു ശേഷം ചെയര്‍മാന്‍ സ്ഥാനത്തിനായി അവകാശവാദം ഉന്നയിച്ചു. എന്നാല്‍ കെ.എസ്.ബി.എ തങ്ങള്‍ ചെയര്‍മാന്‍ സ്ഥാനം വിട്ടുനല്‍കാന്‍ തയ്യറായില്ല. അന്ന് മുതല്‍ തുടങ്ങിയ പ്രശ്നം 24 പേരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യരാക്കുന്നതിലേക്ക് വരെ എത്തിച്ചുവെന്നാണ് ഒരു വിഭാഗം കോണ്‍ഗ്രസുകാര്‍ പറയുന്നത്.

എന്നാല്‍ നഗരസഭ ചെയര്‍മാനെതിരെ കോണ്‍ഗ്രസ് കൌണ്‍സിലറായ ടി.പി ഷാജിയും രംഗത്തെത്തി. ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നഗരസഭയുടെ പേരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രണ്ട് ചേരികളായി നില്‍ക്കുന്നത് യു.ഡി.എഫിനെ പ്രതികൂലമായി ബാധിക്കും.

TAGS :

Next Story