Quantcast

ട്രാന്‍സ് ജന്‍ഡറിനെയും സഹോദരനെയും മര്‍ദിച്ച സംഭവത്തില്‍ രണ്ട് പേര്‍ പൊലീസ് പിടിയിലായി

പ്രതികളെ പതിനാല് ദിവസത്തേക്ക് റിമാന്‍റ് ചെയ്തു

MediaOne Logo

Web Desk

  • Published:

    13 April 2019 2:02 AM GMT

ട്രാന്‍സ് ജന്‍ഡറിനെയും സഹോദരനെയും മര്‍ദിച്ച സംഭവത്തില്‍ രണ്ട് പേര്‍ പൊലീസ് പിടിയിലായി
X

തിരുവനന്തപുരം ശ്രീകാര്യത്ത് ട്രാന്‍സ് ജന്‍ഡറിനെയും സഹോദരനെയും മര്‍ദിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ഇടവക്കോട് സ്വദേശികളായ സജിന്‍കുമാര്‍, സുനില്‍കുമാര്‍ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. വ്യാഴാഴ്ച്ചയാണ് ശ്രീകാര്യം സ്വദേശികളായ അരുണ്‍ അരുണിമക്കും ശ്യാം സ്റ്റീഫനും നാലംഗസംഘത്തിന്‍റെ മര്‍ദ്ദനമേറ്റത്. വാഹനം പാര്‍ക്കു ചെയ്യുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് മര്‍ദ്ദനത്തിലേക്ക് നയിച്ചത്. തുടര്‍ന്ന് ശ്രീകാര്യം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സജിന്‍ കുമാറിനെയും, സുനില്‍ കുമാറിനെയും പിടികൂടിയത്. പ്രതികളെ മജിസ്ട്രേറ്റിന്‍റെ മുന്‍പില്‍ ഹാജരാക്കി പതിനാല് ദിവസത്തേക്ക് റിമാന്‍റ് ചെയ്തു. മറ്റു രണ്ട് പ്രതികളെക്കൂടി കണ്ടത്താനുളള ശ്രമത്തിലാണ് പൊലീസ്.

TAGS :

Next Story