സംസ്ഥാനത്ത് പോളിങിനിടെ ഒന്‍പത് പേര്‍ കുഴഞ്ഞുവീണ് മരിച്ചു
പോളിങ് ബൂത്തില്‍ വെച്ചാണ് കണ്ണൂര്‍ സ്വദേശികളായ രണ്ട് പേര്‍ മരിച്ചത്.

സംസ്ഥാനത്ത് വോട്ട് രേഖപ്പെടുത്താനെത്തിയ ഒന്‍പത് പേര്‍ കുഴഞ്ഞുവീണ് മരിച്ചു. പോളിങ് ബൂത്തില്‍ വെച്ചാണ് കണ്ണൂര്‍ സ്വദേശികളായ രണ്ട് പേര്‍ മരിച്ചത്. തലശ്ശേരി നഗരസഭ മുൻ കൗൺസിലറും മുസ്‍ലിം ലീഗ് പ്രാദേശിക നേതാവുമായ എ.കെ മുസ്തഫയും ചൊക്ലി സ്വദേശി വിജയയുമാണ് കണ്ണൂരില്‍ മരിച്ചത്.
കൊല്ലം കിളിക്കൊല്ലൂരിൽ വോട്ടർ പോളിങ് ബൂത്തിൽ കുഴഞ്ഞു വീണു മരിച്ചു. കിളികൊല്ലൂർ സ്വദേശി മണി (59)യാണ് മരിച്ചത്. പത്തനംതിട്ട വടശേരിക്കര പേഴുംപാറ പോളിങ് ബൂത്തിലും ഒരാൾ കുഴഞ്ഞ് വീണ് മരിച്ചു. പേഴുംപാറ സ്വദേശി ചാക്കോ മത്തായിയാണ് മരിച്ചത്. കാഞ്ഞൂര്‍ സ്വദേശി ത്രേസ്യാമ്മയാണ് മരിച്ച മറ്റൊരാള്‍. എറണാകുളം പാറപ്പുറം കുമാരനാശാൻ മെമ്മോറിയൽ യു.പി സ്കൂളിൽ വോട്ട് ചെയ്യാനെത്തിയതായിരുന്നു ത്രേസ്യാമ്മ.
Next Story
Adjust Story Font
16

