Quantcast

'ആരൊരാളെൻ കുതിരയെ കെട്ടുവാൻ...' വി.ടി ബൽറാമിനു മുന്നിൽ 'അശ്വമേധ'വുമായി രാജേഷിന്റെ വീഡിയോ

വയലാറിന്റെ കവിതയുടെ പശ്ചാത്തലത്തിലിറങ്ങിയ പുതിയ പ്രചാരണ വീഡിയോയും സാമൂഹിക മാധ്യമങ്ങളിൽ തരംഗമായിക്കഴിഞ്ഞു

MediaOne Logo

Web Desk

  • Published:

    23 March 2021 10:45 AM GMT

ആരൊരാളെൻ കുതിരയെ കെട്ടുവാൻ... വി.ടി ബൽറാമിനു മുന്നിൽ അശ്വമേധവുമായി രാജേഷിന്റെ വീഡിയോ
X

സ്ലോ മോഷനിൽ ജീപ്പിൽ നിന്നിറങ്ങി മാസ് കാട്ടിയായിരുന്നു തൃത്താലയിലെ ഇടത് സ്ഥാനാര്‍ഥി എം.ബി രാജേഷിന്റെ എൻട്രി. ആദ്യ പ്രചാരണ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ വി.ടി ബൽറാമിനു മുന്നിൽ 'അശ്വമേധ'വുമായാണ് രാജേഷിന്റെ പുതിയ വീഡിയോ. ആരൊരാളെൻ കുതിരയെ കെട്ടുവാൻ എന്ന വയലാറിന്റെ കവിതയുടെ പശ്ചാത്തലത്തിലിറങ്ങിയ പുതിയ പ്രചാരണ വീഡിയോയും സാമൂഹിക മാധ്യമങ്ങളിൽ തരംഗമായിക്കഴിഞ്ഞു. സംസ്ഥാന പോളി കലോത്സവത്തിൽ കലാപ്രതിഭയായിരുന്ന ശ്രീകാന്താണ് കവിത ആലപിച്ചിരിക്കുന്നത്.

പ്രചരണ ദൃശ്യങ്ങൾ വയലാറിന്റെ അശ്വമേധം കവിതയുടെ പശ്ചാത്തലത്തിൽ.ആലപിച്ചത് സംസ്ഥാന പോളി കലോത്സവത്തിൽ കലാപ്രതിഭ ആയിരുന്ന ശ്രീകാന്ത്.

Posted by MB Rajesh on Monday, March 22, 2021

തെരഞ്ഞെടുപ്പിനുമുമ്പേ സാമൂഹിക മാധ്യമങ്ങളിൽ പോരാട്ടം മുറുകിയ മണ്ഡലം കൂടിയാണ് തൃത്താല. എൽ.ഡി.എഫ് സ്ഥാനാർഥി എം.ബി രാജേഷും യു.ഡി.എഫ് സ്ഥാനാർഥി വി.ടി ബൽറാമും സാമൂഹിക മാധ്യമങ്ങളിൽ വലിയ സ്വാധീനമുള്ള നേതാക്കൾ കൂടിയാണ്. ഇതിനാലാണ് തൃത്താലയിലെ പോരാട്ടം സാമൂഹിക മാധ്യമങ്ങളിലെ ഏറ്റുമുട്ടൽ കൂടിയാവുന്നത്.

രജനീകാന്തിന്റെ കാലാ സിനിമയുടെ ബിജിഎം നൽകിയായിരുന്നു രാജേഷിന്റെ എൻട്രി വീഡിയോ. ജീപ്പോടിച്ച് പാലത്തിലൂടെ എത്തുന്ന രാജേഷ് സ്ലോ മോഷനിൽ ജീപ്പിൽ നിന്നിറങ്ങി കുടയും ചൂടി വരുന്നത് ഏറെ ആവേശത്തോടെയാണ് പ്രവർത്തകർ ഏറ്റെടുത്തത്. സമൂഹിക മാധ്യമങ്ങളിലെ പോരാട്ടത്തിലൂടെ യുവതയുടെ വോട്ടുകൾ പെട്ടിയിലാക്കാൻ സഹായകരമാകും എന്ന പ്രതീക്ഷയാണ് രാഷ്ട്രീയ പാർട്ടികൾക്ക്.

തുടർച്ചയായ മൂന്നാം തവണയാണ് ബൽറാം തൃത്താലയിൽ അങ്കത്തിനിറങ്ങുന്നത്. 2011ൽ സിപിഎം സ്ഥാനാർത്ഥി പി മമ്മിക്കുട്ടി, 2016ൽ സുബൈദ ഇസ്ഹാക് എന്നിവരെയാണ് ബൽറാം തോൽപ്പിച്ചത്. 2011ൽ 3197 ആയിരുന്നു ഭൂരിപക്ഷമെങ്കിൽ 2016ൽ അത് 10,547 ആയി വർധിപ്പിക്കാൻ കോൺഗ്രസ് നേതാവിനായി. സാമൂഹിക മാധ്യമങ്ങളിലൂടെ ഇടതുപക്ഷത്തിനെതിരെ നിരന്തര വിമർശനമുന്നയിക്കുന്ന ബൽറാമിനെ എന്തു വില കൊടുത്തും തോൽപ്പിക്കുക എന്ന ലക്ഷ്യമാണ് സിപിഎമ്മിനുള്ളത്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story