ജുഡീഷ്യല്‍ അന്വേഷണത്തിന് നിയമസാധുതയുണ്ടെന്ന് മുഖ്യമന്ത്രി
പ്രതിപക്ഷത്തിന്‍റെ സമീപനത്തേയും മുഖ്യമന്ത്രി വിമര്‍ശിച്ചു

കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ ജുഡീഷ്യല്‍ അന്വേഷണത്തിന് നിയമസാധുതയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൃത്യമായ നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. അതേ സമയം സര്‍ക്കാരിന് ഉത്തരവിറക്കണമെങ്കില്‍ പെരുമാറ്റ ചട്ടം നിലവിലുള്ളതിനാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അനുമതി ആവശ്യമാണ്. കമ്മീഷന്‍ അനുമതി നല്‍കാനിടയില്ലെന്നാണ് സൂചനകള്‍. പ്രതിപക്ഷത്തിന്‍റെ സമീപനത്തേയും മുഖ്യമന്ത്രി വിമര്‍ശിച്ചു
പെരുമാറ്റ ചട്ടം നിലനില്‍ക്കേയുള്ള സര്‍ക്കാര്‍ നീക്കത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിക്കാന്‍ ഇടയില്ലെന്നാണ് സൂചനകള്‍. സര്‍ക്കാരിന്‍റെ ആവശ്യത്തിന്‍ മേല്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അഭിപ്രായവും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ തേടിയേക്കും. കേന്ദ്ര ഏജന്‍സിക്കെതിരെ അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടോയെന്ന കാര്യവും കമ്മീഷന്‍ പരിശോധിക്കും. അതിന് ശേഷമേ സര്‍ക്കാര്‍ ആവശ്യത്തിന്‍ മേല്‍ തീരുമാനം എടുക്കാന്‍ സാധ്യതയുള്ളൂ.
Adjust Story Font
16

