Quantcast

യുവാവ് ട്രെയിനിൽ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; സഹയാത്രികനായ തമിഴ്‌നാട് സ്വദേശി പിടിയിൽ

വീഡിയോ എടുക്കുന്നതിനെ ചൊല്ലി ഇരുവരും തര്‍ക്കിക്കുന്നത് യാത്രക്കാരില്‍ ചിലര്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-03-07 03:28:46.0

Published:

7 March 2023 8:52 AM IST

murder,kozhikode police,train murder, Breaking News Malayalam, Latest News, Mediaoneonline
X

പ്രതി സോനമുത്തു,മരിച്ച യുവാവ്

കോഴിക്കോട്: കഴിഞ്ഞ ദിവസം ട്രെയിനിൽ നിന്ന് വീണ് മരിച്ചനിലയിൽ കണ്ടെത്തിയ 25കാരന്‍റേത് കൊലപാതകം. സഹയാത്രികനായ തമിഴ്‌നാട് ശിവഗംഗ സ്വദേശിയായ സോനമുത്തു പൊലീസ് അറസ്റ്റ് ചെയ്തു. അതേസമയം, മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഞായറാഴ്ച രാത്രി 11.30 മണിയോടെ ആനക്കുളം റെയിൽവേ ഗേറ്റിന് സമീപം വെച്ച് 25 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പുരുഷനെ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

മലബാർ എക്‌സ്പ്രസ്സിൽ കാഞ്ഞങ്ങാട്ടുനിന്ന് ഷൊർണൂരിലേക്ക് യാത്രചെയ്യുകയായിരുന്നു പ്രതിയും മരിച്ചയാളും. ഇരുവരും വാതിലിന് സമീപം ഇരിക്കുന്നതും വാക്കുതർക്കത്തിൽ ഏർപ്പെടുന്നതും യാത്രക്കാരിൽ ചിലർ മൊബൈലിൽ പകർത്തിയിരുന്നു. വീഡിയോ എടുക്കുന്നതിനെ ചൊല്ലിയായിരുന്നു ഇരുവരും തര്‍ക്കം നടന്നത്. ട്രെയിൻ കൊയിലാണ്ടിക്കടുത്ത് മൂടാടി ആനക്കുളം ഭാഗത്ത് എത്തിയപ്പോൾ പ്രതിയായ സോനമുത്തു യുവാവിനെ പുറത്തേക്ക് തള്ളിയിടുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്.കൂടെയുണ്ടായിരുന്ന യാത്രക്കാർ ഇതു കാണുകയും കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ എത്തിയപ്പോള്‍ പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.

അറസ്റ്റിലായ സോനമുത്തിനെ റിമാന്റ് ചെയ്തു. യുവാവിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.


TAGS :

Next Story