Quantcast

പാലക്കാട് വാണിയംകുളത്ത് സ്കൂൾ ചുറ്റുമതിലിനുള്ളിൽ നിന്ന് 26 അണലി കുഞ്ഞുങ്ങളെ പിടികൂടി

സ്കൂളിന്റെ പിൻഭാഗത്തെ മതിൽ പൊളിച്ചാണ് പാമ്പിനെയും കുഞ്ഞുങ്ങളെയും പുറത്തെടുത്തത്.

MediaOne Logo

Web Desk

  • Published:

    28 March 2025 10:52 PM IST

26 baby vipers caught inside school compound
X

പാലക്കാട്: വാണിയംകുളം പുലാചിത്രയിൽ ടിആർകെ ഹൈസ്കൂൾ ചുറ്റുമതിനുള്ളിൽ നിന്ന് അണലിയെയും 26 കുഞ്ഞുങ്ങളെയും പിടികൂടി. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പാമ്പിനെയും കുഞ്ഞുങ്ങളെയും പിടികൂടിയത്. സ്കൂളിന്റെ പിൻഭാഗത്തെ മതിൽ പൊളിച്ചാണ് പാമ്പിനെയും കുഞ്ഞുങ്ങളെയും പുറത്തെടുത്തത്.

വൈകിട്ട് അഞ്ചുമണിയോടുകൂടിയാണ് പ്രദേശവാസികൾ പാമ്പിനെയും കുഞ്ഞുങ്ങളെയും കണ്ടത്. ഉടനെ കുളപ്പുള്ളിയിലെ ഫോറസ്റ്റ് ഓഫീസിൽ അറിയിക്കുകയായിരുന്നു. മതിലിനകത്ത് കൂടുതൽ പാമ്പുകളുണ്ടോ എന്ന് സംശയിക്കുന്നതിനാൽ മതിൽ പൊളിച്ച് പരിശോധന നടത്തി.

TAGS :

Next Story