Quantcast

"എസ്എഫ്ഐക്കെതിരായ മുഖ്യമന്ത്രിയുടെ പത്രക്കുറിപ്പ് പരിഹാസ്യം; കേരളം ഭരിക്കുന്നത് ബിജെപിയുടെ 3 എംഎൽഎമാർ": കെ.എൻ ബാലഗോപാൽ

അഴിമതിയും ഭരണപരാജയവും ചർച്ചയാകാതിരിക്കാൻ യൂത്ത് കോൺഗ്രസ് ക്രിമിനലുകളെ അഴിച്ചുവിട്ട് സംസ്ഥാനത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു

MediaOne Logo

Web Desk

  • Updated:

    2026-10-01 17:27:17

Published:

1 Oct 2026 10:56 PM IST

എസ്എഫ്ഐക്കെതിരായ മുഖ്യമന്ത്രിയുടെ പത്രക്കുറിപ്പ് പരിഹാസ്യം; കേരളം ഭരിക്കുന്നത് ബിജെപിയുടെ 3 എംഎൽഎമാർ: കെ.എൻ ബാലഗോപാൽ
X

മുഖ്യമന്ത്രിയുടെ ഓഫീസ് എസ്എഫ്ഐക്കെതിരെ പുറത്തിറക്കിയ പത്രക്കുറിപ്പിനെതിരെ രൂക്ഷവിമർശനവുമായി സിപിഎം നേതാവും മുൻ മന്ത്രിയുമായ കെ.എൻ ബാലഗോപാൽ. മാധ്യമശ്രദ്ധ തിരിച്ചുവിടാനും ഭരണപരാജയങ്ങൾ മറച്ചുവെക്കാനുമുള്ള കെഎസ്‌യു-യൂത്ത് കോൺഗ്രസ് നിലവാരത്തിലുള്ള കുതന്ത്രമാണ് മുഖ്യമന്ത്രി പ്രയോഗിക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ ആരോപിച്ചു.

കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ബിജെപി നടത്തിയ അക്രമങ്ങൾ മറയ്ക്കാനും സർക്കാരിനെതിരായ ജനരോഷത്തിൽ നിന്ന് രക്ഷപ്പെടാനുമാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. സ്വന്തം മന്ത്രിസഭയിലെ അംഗത്തെ യുവമോർച്ചക്കാർ നടുറോഡിൽ ഔദ്യോഗിക വാഹനത്തിൽ നിന്ന് പിടിച്ചിറക്കി അപമാനിച്ചപ്പോൾ മുഖ്യമന്ത്രിയുടെ വീര്യം കണ്ടില്ലെന്ന് ബാലഗോപാൽ പരിഹസിച്ചു. നാടിന്റെ ക്രമസമാധാന പാലനം ബിജെപി ഏറ്റെടുക്കുന്നത് ചർച്ചയാകാതിരിക്കാനാണ് എസ്എഫ്ഐ പ്രവർത്തകരുടെ മേൽ കുതിരകയറുന്നതെന്നും അദ്ദേഹം പറഞ്ഞു.

മണിക്കൂറുകൾ നീളുന്ന പവർകട്ട്, സർക്കാർ ആശുപത്രികളിലെ മരുന്ന് ക്ഷാമം, മന്ത്രിമാരുടെ ആഡംബര യാത്രകൾ, ധൂർത്ത്, അഴിമതി എന്നിവ മൂലം ജനം പൊറുതിമുട്ടിയിരിക്കുകയാണ്. തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലങ്ങളിൽ ഇത് പ്രതിഫലിച്ചു. അഴിമതിയും ഭരണപരാജയവും ചർച്ചയാകാതിരിക്കാൻ യൂത്ത് കോൺഗ്രസ് ക്രിമിനലുകളെ അഴിച്ചുവിട്ട് സംസ്ഥാനത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

സ്വന്തം സഹപ്രവർത്തകനും യൂത്ത് കോൺഗ്രസ് പ്രസിഡന്റുമായ മന്ത്രി ബിജെപിക്കെതിരെയിട്ട ഫേസ്ബുക്ക് പോസ്റ്റ് മുഖ്യമന്ത്രി ഭീഷണിപ്പെടുത്തി പിൻവലിപ്പിച്ചു. ആർഎസ്എസിനെതിരെ സ്വന്തം മന്ത്രി സംസാരിക്കുന്നത് പോലും അനുവദിക്കാത്ത സ്ഥിതിയാണെന്നും മൂന്ന് എംഎൽഎമാരെ വെച്ച് ആർഎസ്എസ് ആണ് യഥാർഥത്തിൽ കേരളം ഭരിക്കുന്നതെന്നും കെ.എൻ ബാലഗോപാൽ കുറ്റപ്പെടുത്തി.

കെ.എൻ ബാലഗോപാലിൻ്റെ ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം....

TAGS :

Next Story