Quantcast

കാസർകോട്ട് പനി ബാധിച്ച് മൂന്ന് വയസുകാരൻ മരിച്ചു

പനിയെ തുടർന്ന് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം കുട്ടിയുമായി കുടുംബം വീട്ടിലേക്ക് മടങ്ങിയിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-07-08 12:05:50.0

Published:

8 July 2023 5:30 PM IST

3 year old died of fever in Kasargod
X

കാസർകോട്: കാസർകോട് കാഞ്ഞങ്ങാട് പനി ബാധിച്ച് മൂന്ന് വയസുകാരൻ മരിച്ചു. തൃശ്ശൂർ സ്വദേശി ബലേഷിന്റെയും അശ്വതിയുടെയും മകൻ ശ്രീബാലുവാണ് മരിച്ചത്.. രണ്ട് ദിവസം മുമ്പാണ് ശ്രീ ബാലുവിന് പനി ബാധിച്ചത്. പരിയാരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുന്നതിനിടെ ഇന്നലെ രാത്രി മരിക്കുകയായിരുന്നു.

പനിയെ തുടർന്ന് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം കുട്ടിയുമായി കുടുംബം വീട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാൽ വീട്ടിൽ വെച്ച് വീണ്ടും പനി ബാധിക്കുകയും വീണ്ടും ജില്ലാ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. എന്നാൽ കുട്ടിയെ കണ്ണൂർ മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോകാനുള്ള നിർദേശമാണ് ലഭിച്ചത്. തുടർന്ന് കണ്ണൂരിലേക്കുള്ള വഴിമധ്യേ മരിക്കുകയായിരുന്നു.

TAGS :

Next Story