പത്തനംതിട്ടയിൽ വിനോദയാത്ര പോയ ബസ് മറിഞ്ഞ് 30 വിദ്യാർഥികൾക്ക് പരിക്ക്
വാഗമണിലേക്ക് ടൂറുപോയ കൊല്ലം ഫാത്തിമ മാതാ കോളേജിലെ വിദ്യാർഥികളുടെ സംഘമാണ് അപകടത്തിൽപെട്ടത്.

പത്തനംതിട്ട: പത്തനംതിട്ടയിൽ വിനോദയാത്രക്ക് പോയ ബസ് മറിഞ്ഞ് മുപ്പത് വിദ്യാർഥികൾക്ക് പരിക്കേറ്റു. കടമ്പനാട് കല്ലുകുഴിയിലാണ് അപകടമുണ്ടായത്. വാഗമണിലേക്ക് ടൂറുപോയ കൊല്ലം ഫാത്തിമ മാതാ കോളേജിലെ വിദ്യാർഥികളുടെ സംഘമാണ് അപകടത്തിൽപെട്ടത്.
രാവിലെ 6.30ഓടെയായിരുന്നു അപകടം. 44 പെൺകുട്ടികളും 5 ആൺ കുട്ടികളും 3 അധ്യാപകരുമാണ് ബസിൽ ഉണ്ടായിരുന്നത്. കല്ലുകുഴി ജംഗ്ഷനിൽ വളവ് തിരിയവേ ബസ് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
പരിക്കേറ്റവരെ അടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാരും അടൂർ ഫയർഫോഴ്‌സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Next Story
Adjust Story Font
16

