മലപ്പുറം കാടാമ്പുഴയിൽ 13കാരനെ സഹപാഠിയുടെ അച്ഛൻ ക്രൂരമായി മർദിച്ചു; ദൃശ്യങ്ങൾ പുറത്ത്
സ്കൂളിൽ വച്ച് കുട്ടികൾ തമ്മിൽ ഉണ്ടായ വാക്ക് തർക്കമാണ് ആക്രമണത്തിന് കാരണം

മലപ്പുറം: കാടാമ്പുഴയിൽ 13കാരനെ സഹപാഠിയുടെ അച്ഛൻ ക്രൂരമായി മർദ്ദിച്ചു. ചൊവ്വാഴ്ച വൈകുന്നേരം സ്‌കൂള്‍ വിട്ടു വരുമ്പോഴായിരുന്നു സംഭവം. സ്കൂളിൽ വച്ച് കുട്ടികൾ തമ്മിൽ ഉണ്ടായ വാക്ക് തർക്കമാണ് ആക്രമണത്തിന് കാരണം. കുട്ടിയെ മർദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ മീഡിയവണിന് ലഭിച്ചു.
കുട്ടി റോഡിലൂടെ നടന്നുപോകുന്നതിനിടെ സഹപാഠിയുടെ പിതാവ് ബൈക്കിലെത്തി ക്രൂരമായി മര്‍ദിക്കുകയായിരുന്നു. കളിയാക്കിയെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. സൈക്കിള്‍ ചെയിന്‍ ഉപയോഗിച്ച് കുട്ടിയെ അടിക്കുകയും കാലുപിടിച്ച് വലിച്ച് താഴെയിടുകയും ചെയ്തു.
തുടര്‍ന്ന് വീട്ടിലെത്തിയ കുട്ടിയെ മാതാപിതാക്കള്‍ തൊട്ടടുത്തുള്ള ക്ലിനിക്കില്‍ പ്രവേശിപ്പിക്കുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. പിന്നീട് കുട്ടിക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുകയും ശ്വാസതടസ്സമുള്‍പ്പടെയുള്ളവ അനുഭവപ്പെടുകയുമായിരുന്നു.
ഇയാളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. എന്നാൽ ജാമ്യം ലഭിക്കാൻ സാധിക്കുന്ന വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത് എന്നാണ് കുടുംബം ആരോപിക്കുന്നത്. സിസിടിവി ദൃശ്യങ്ങളിൽ കുട്ടിയെ മർദിക്കുന്ന ദൃശ്യങ്ങൾ വ്യക്തമായി കാണാം.
Adjust Story Font
16

