Quantcast

എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തീപിടിക്കും മുൻപ് വാഹനം ഓടിച്ചിരുന്ന ആൾ പുറത്തിറങ്ങിയതിനാല്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

MediaOne Logo

ijas

  • Updated:

    2022-01-01 02:58:09.0

Published:

1 Jan 2022 8:22 AM IST

എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
X

എറണാകുളം അരൂർ ഇടപ്പള്ളി ബൈപ്പാസിൽ വൈറ്റില ചളിക്കവട്ടത്തിന് സമീപം കാറിന് തീപിടിച്ചു. ഇന്ന് രാവിലെ ആറരയോടെയാണ് അപകടം സംഭവിക്കുന്നത്. എൻജിൻ തകരാറാണ് തീ പിടിത്തത്തിന് കാരണം. തീപിടിക്കും മുൻപ് വാഹനം ഓടിച്ചിരുന്ന ആൾ പുറത്തിറങ്ങിയതിനാല്‍ അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു. അഗ്നിശമന സേനയെത്തിയാണ് തീയണച്ചത്. കാര്‍ പൂര്‍ണമായും കത്തിനശിച്ചു. വൈറ്റില സ്വദേശിയായ അഭിഭാഷകന്‍റേതാണ് തീപ്പിടിച്ച വാഹനം.

TAGS :

Next Story