Quantcast

'ഇൻസ്റ്റഗ്രാം വഴിയാണ് ലഹരി എത്തിച്ചിരുന്നത്'; ഒമ്പതാം ക്ലാസുകാരിയുടെ വെളിപ്പെടുത്തലിൽ പത്ത് പേർക്കെതിരെ കേസെടുത്തു

ഇൻസ്റ്റഗ്രാം ഗ്രൂപ്പ് വഴി പരിജയപ്പെട്ട ആളുകള്‍ ലഹരിക്കടത്തിന് ഉപയോഗിച്ചുവെന്ന് ഇന്നലെ വിദ്യാർത്ഥി വെളിപ്പെടുത്തിയിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-02-20 05:07:05.0

Published:

20 Feb 2023 3:24 AM GMT

Intoxication , Instagram,  case  registered, drug carrier,
X

കോഴിക്കോട്: ഒമ്പതാം ക്ലാസുകാരിയെ ലഹരി കടത്തിന് ഉപയോഗിച്ച സംഭവത്തിൽ പത്ത് പേർക്കെതിരെ കേസ്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. . പ്രദേശവാസിയും ഇതര സംസ്ഥാന തൊഴിലാളിയുമടക്കമുള്ള പത്ത് പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

ഇൻസ്റ്റഗ്രാം ഗ്രൂപ്പ് വഴി പരിജയപ്പെട്ട ആളുകള്‍ ലഹരിക്കടത്തിന് ഉപയോഗിച്ചുവെന്ന് ഇന്നലെ വിദ്യാർത്ഥി വെളിപ്പെടുത്തിയിരുന്നു.

'പത്ത്, പ്ലസ് വൺ, പ്ലസ് ടു കുട്ടികൾ ലഹരി ഉപയോഗിക്കുന്നുണ്ടെന്നും പഠിച്ചിറങ്ങിയ കുട്ടികളായിരുന്നു തന്റെ ഉപഭോക്താക്കളെന്നും ഇൻസ്റ്റഗ്രാം ഗ്രൂപ്പ് വഴിയാണ് ലഹരി സംഘത്തെ പരിചയപ്പെട്ടത്. ആദ്യം അവർ സൗജന്യമായി തന്നു. പിന്നീട് കാരിയറാകുമോ ചോദിച്ചു. ലഹരി വാങ്ങാൻ പൈസയില്ലാഞ്ഞതു കൊണ്ട് ആകാമെന്ന് പറഞ്ഞു. സ്‌കൂളിൽ നിന്ന് പഠിച്ചു പോയ ആൾക്കാർക്കായിരുന്നു വിതരണം. സ്‌കൂൾ വിട്ട ശേഷം താഴത്തു വച്ചാണ് അവരെ കാണുന്നത്. സംഘം കൈമാറുന്ന ഫോട്ടോ വഴിയാണ് ആളുകളെ തിരിച്ചറിയുന്നത്. ഇപ്പോൾ മൂന്നു വർഷമായി.' - കുട്ടി കൂട്ടിച്ചേർത്തു.

ലഹരി ഉപയോഗത്തിനായി കൈയിൽ വരച്ചതോടെയാണ് കുട്ടി പിടിക്കപ്പെട്ടത്. ബ്രേക്കപ്പായതു കൊണ്ട് കൈയിൽ വരച്ചു എന്നാണ് എല്ലാവരോടും പറഞ്ഞത് എന്നാൽ എല്ലാവരും പിൻതുടർന്ന് കണ്ടുപിടിക്കുകയായിരുന്നു. ഇതോടെയായിരുന്നു വിദ്യാർത്ഥിയുടെ വെളിപ്പെടുത്തൽ.

TAGS :

Next Story