Quantcast

തൃശൂർ കുന്നംകുളത്ത് സെപ്റ്റിക് ടാങ്കിൽ അജ്ഞാത മൃതദേഹം

മൃതദേഹം കണ്ടെത്തിയ പറമ്പിന്റെ ഉടമ ശിവരാമനെ കഴിഞ്ഞ ദിവസം മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു.

MediaOne Logo

Web Desk

  • Updated:

    2023-09-04 10:09:02.0

Published:

4 Sept 2023 3:28 PM IST

തൃശൂർ കുന്നംകുളത്ത് സെപ്റ്റിക് ടാങ്കിൽ അജ്ഞാത മൃതദേഹം
X

തൃശൂർ: തൃശൂര്‍ കുന്നംകുളം അഞ്ഞൂരില്‍ സെപ്റ്റിക് ടാങ്കിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. സ്വകാര്യയുടെ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള പറമ്പിലെ സെപ്റ്റിക് ടാങ്കിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശത്ത് താമസിച്ചിരുന്ന യുവാവിനെ കഴിഞ്ഞ ദിവസം കാണാതായിരുന്നു. ഇതിനിടെയിലാണ് സെപ്റ്റിക് ടാങ്കിന്റെ മുകൾവശത്തെ സ്ലാബ് ഇളകിയതായി പോലീസിന് വിവരം ലഭിച്ചത്. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് സെപ്റ്റിക് ടാങ്കിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയ പറമ്പിന്റെ ഉടമ ശിവരാമനെ കഴിഞ്ഞ ദിവസം മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു.


TAGS :

Next Story