Quantcast

രണ്ട് മാസത്തിനകം സിനിമാ നയത്തിന്‍റെ കരട് രൂപീകരിക്കും, 'അമ്മ'യുടെ തലപ്പത്ത് വനിതകൾ വരട്ടെ: സജി ചെറിയാന്‍

മലയാള സിനിമയിലെ സ്ത്രീകൾ സുരക്ഷിതരാണെന്ന് സജി ചെറിയാന്‍ പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2025-08-02 06:07:05.0

Published:

2 Aug 2025 10:50 AM IST

രണ്ട് മാസത്തിനകം സിനിമാ നയത്തിന്‍റെ കരട് രൂപീകരിക്കും, അമ്മയുടെ തലപ്പത്ത് വനിതകൾ വരട്ടെ: സജി ചെറിയാന്‍
X

തിരുവനന്തപുരം: ഈ സർക്കാരിന്റെ കാലത്ത് തന്നെ സിനിമ നയം രൂപീകരിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍. രണ്ടുമാസത്തിനുള്ളിൽ സിനിമ നയത്തിന്‍റെ കരട് തയ്യാറാക്കുമെന്നും മലയാള സിനിമയിലെ സ്ത്രീകൾ സുരക്ഷിതരാണെന്നും മന്ത്രി മീഡിയവണിനോട് പറഞ്ഞു.

സിനിമയോടുള്ള താൽപര്യത്തോട് വരുന്ന ചിലരെ ചൂഷണം ചെയ്യുന്നുണ്ട്. അത്തരം ഒറ്റപ്പെട്ട സംഭവങ്ങളെ ഇല്ലാതാക്കുകയാണ് സർക്കാർ ലക്ഷ്യം. അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് സ്ത്രീ വരുന്നുണ്ടെങ്കിൽ പുരുഷന്മാർ ഒഴിഞ്ഞു കൊടുക്കണം. പുരുഷന്മാരെക്കാൾ മികച്ച രീതിയിൽ സ്ത്രീകൾ പ്രവർത്തിക്കും. സിനിമാ സീരിയൽ മേഖലയിൽ വരുന്ന എല്ലാ സ്ത്രീകൾക്കും 100 ശതമാനം സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന നിയമനിർമാണം നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സംസ്ഥാന സിനിമ നയം രൂപീകരിക്കുന്നതിന്റെ ഭാഗമായുള്ള സിനിമ കോൺക്ലേവ് തിരുവനന്തപുരത്ത് തുടങ്ങി. നിയമസഭാ സമുച്ചയത്തിലെ ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്‌സ് ലോഞ്ചിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പരിവാടി ഉദ്ഘാടനം ചെയ്യുന്നത്. കോൺക്ലേവിന്റെ ഉദ്ഘാടന സമ്മേളനത്തിൽ കോണ്‍ക്ലേവില്‍ നിന്ന് ലഭിക്കുന്ന നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ആറ് മാസനത്തിനകം സിനിമാ നയം പ്രഖ്യാപിക്കുകയാണ് സർക്കാർ ലക്ഷ്യം.

TAGS :

Next Story