Quantcast

തലസ്ഥാനത്ത് ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചുള്ള കവർച്ചാസംഘം സജീവം; പോത്തൻകോട് നാല് ക്ഷേത്രങ്ങളുടെ കാണിക്കവഞ്ചികൾ തകർത്തു

മോഷണം തുടർക്കഥയായിട്ടും പ്രതികളെ കണ്ടെത്താൻ സാധിക്കാതെ പൊലീസ്

MediaOne Logo

Web Desk

  • Updated:

    2023-02-18 02:46:09.0

Published:

18 Feb 2023 1:50 AM GMT

robbery temple
X

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: തലസ്ഥാനത്ത് ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചുള്ള കവർച്ചാസംഘം വീണ്ടും സജീവമാകുന്നു. പോത്തൻകോട് നാല് ക്ഷേത്രങ്ങളുടെ കാണിക്കവഞ്ചികൾ തകർത്ത് പണം കവർന്നു. മോഷണം തുടർക്കഥയായിട്ടും പ്രതികളെ കണ്ടെത്താൻ സാധിക്കാതെ പൊലീസ്.

പോത്തൻകോട് മേഖലയിൽ മാസങ്ങൾക്കു മുൻപ് സമാനമായ കവർച്ചകൾ ഉണ്ടായിട്ടുണ്ട്. കൂനയിൽ ശ്രീധർമ്മശാസ്താ ക്ഷേത്രം, പട്ടാരി ശിവക്ഷേത്രം, അരിയോട്ടുകോണം തമ്പുരാൻ ക്ഷേത്രം, മറുതാപ്പുര ദേവീക്ഷേത്രം എന്നിവിടങ്ങളിലെ കാണിക്കവഞ്ചികൾ ഇക്കഴിഞ്ഞ ദിവസങ്ങളിൽ തകർത്തു. രണ്ടു ദിവസം മുൻപ് ഇൻഫന്‍റ് ജീസസ് ചർച്ചിലും സി.എസ്.ഐ ചർച്ചിലും കാണിക്കവഞ്ചികൾ കുത്തിതുറന്ന് മോഷണം നടത്തിയിരുന്നു. ഈ കേസിലെ അന്വേഷണം പുരോഗമിക്കുന്നതിനിടെ വീണ്ടും കവർച്ചകൾ ആവർത്തിച്ചത് പൊലീസിന് വലിയ തലവേദനയായി.

അടിക്കടി ഉണ്ടാവുന്ന മോഷണങ്ങളിൽ നാട്ടുകാരും അസ്വസ്ഥരാണ്. റോഡരികിൽ സ്ഥാപിച്ചിരുന്ന കാണിക്ക വഞ്ചികളാണ് തകർത്തിട്ടുള്ളത്. എല്ലാ മോഷണങ്ങൾക്കു പിന്നിലും ഒരാൾ തന്നെയാണെന്ന് പൊലീസ് പറയുന്നു. സിസിടിവി ദൃശ്യത്തിൽ നിന്നും പ്രതിയെ തിരിച്ചറിഞ്ഞെന്നും ഉടൻ സംഘം പിടിയിലാകുമെന്നുമാണ് പോത്തൻകോട് പൊലീസിന്‍റെ വിശദീകരണം.



TAGS :

Next Story