Quantcast

മലപ്പുറത്ത് വീടിന് തീപിടിച്ചു; അഞ്ചുപേർക്ക് പൊള്ളലേറ്റു

മൂന്ന് പേരുടെ നില ഗുരുതരം

MediaOne Logo

Web Desk

  • Updated:

    2024-09-04 03:27:47.0

Published:

4 Sept 2024 7:22 AM IST

മലപ്പുറത്ത് വീടിന് തീപിടിച്ചു; അഞ്ചുപേർക്ക് പൊള്ളലേറ്റു
X

മലപ്പുറം: മലപ്പുറം പെരുമ്പടപ്പില്‍ വീടിന് തീപിടിച്ചു. പൊന്നാനി പുറങ്ങ് പള്ളിപ്പടി തൂക്കുപാലത്തിന് സമീപം താമസിക്കുന്ന ഏറാട്ട് വീട്ടിൽ മണികണ്ഠൻ എന്നയാളുടെ വീടിനാണ് തീപിടിച്ചത്. അപകടത്തിൽ അഞ്ചുപേർക്ക് പൊള്ളലേറ്റു. മൂന്ന് പേരുടെ പരിക്ക് ഗുരുതരമാണ്. പരിക്കേറ്റവരെ തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏറാട്ട് വീട്ടില്‍ സരസ്വതി, മകൻ മണികണ്ഠൻ, ഭാര്യ റീന മക്കളായ അനിരുദ്ധൻ, നന്ദന എന്നിവർക്കാണ് പൊള്ളലേറ്റത്. ഇതില്‍ മുതിര്‍ന്നവരുടെ പരിക്കാണ് ഗുരുതരം. വീടിനകത്തെ മുറിയിൽ നിന്നും തീ ഉയരുകയായിരുന്നുവെന്ന് ശബ്ദം കേട്ട് എത്തിയ പ്രദേശവാസികൾ പറയുന്നു. വാതില്‍ ചവിട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെത്തിച്ചത്. അതേസമയം തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.



TAGS :

Next Story