Quantcast

വയനാട്ടിൽ തീപിടിത്തം; ഒരാൾ വെന്തു മരിച്ചു

ചുള്ളിയോട് ചന്തയിലാണ് അപകടമുണ്ടായത്

MediaOne Logo

Web Desk

  • Updated:

    2024-03-25 19:14:28.0

Published:

25 March 2024 7:02 PM GMT

വയനാട്ടിൽ തീപിടിത്തം; ഒരാൾ വെന്തു മരിച്ചു
X

ചുള്ളിയോട്: വയനാട് ചുള്ളിയോട് ചന്തയിലുണ്ടായ തീപിടിത്തത്തിൽ ഒരാൾ വെന്തു മരിച്ചു. ചുള്ളിയോട് സ്വദേശി ഭാസ്കരനാണ് മരിച്ചത്. ചന്തയോട് ചേർന്ന് പഞ്ചായത്ത് മാലിന്യം സൂക്ഷിച്ച സ്ഥലത്താണ് തീപ്പിടുത്തമുണ്ടായത്.

ഹരിതകർമസേനാംഗങ്ങൾ സൂക്ഷിച്ചിരുന്ന മാലിന്യശേഖരത്തിന് തീപിടിക്കുകയായിരുന്നു.ഇതിന് സമീപത്തുള്ള ​ഒരു ഷെഡിൽ കിടന്നുറങ്ങുകയായിരുന്നു ഭാസ്കരൻ.തീ പിടിത്തം അറിഞ്ഞ് രക്ഷപെടാൻ ശ്രമിക്കുന്നതിന് മുമ്പ് തന്നെ തീ ആളിപ്പടരുകയായിരുന്നു. ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്നാണ് തീ അണച്ചത്. തീപിടിത്തത്തിന്റെ കാരണം വ്യകതമായിട്ടില്ല.

TAGS :

Next Story