Quantcast

കോഴിക്കോട്ട് നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി; മാതാവ് കസ്റ്റഡിയിൽ

തീർഥാടനത്തിന് എത്തിയ യുവതി പള്ളിയിൽ പ്രസവിച്ച ശേഷം കുട്ടിയെ ഉപേക്ഷിക്കുകയായിരുന്നു.

MediaOne Logo

Web Desk

  • Published:

    16 April 2026 7:12 AM IST

Nagin’ Rumors in UP village
X

കോഴിക്കോട്: കോഴിക്കോട് മദർ ഓഫ് ഗോഡ് കത്തീഡ്രൽ പള്ളിക്ക് സമീപത്ത്‌ നിന്ന് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ മാതാവ് കസ്റ്റഡിയിൽ. കൊഴിഞ്ഞമ്പാറ സ്വദേശി ഫ്രാങ്കോയാണ് ടൗൺ പൊലീസിന്റെ പിടിയിലായത്. തീർഥാടനത്തിന് എത്തിയ യുവതി പള്ളിയിൽ പ്രസവിച്ച ശേഷം കുട്ടിയെ ഉപേക്ഷിക്കുകയായിരുന്നു.

യുവതിയുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. പ്രസവ ശേഷം കുഞ്ഞിനെ കൊലപ്പെടുത്തിയതാണോ, മരിച്ച കുഞ്ഞിനെയാണോ പ്രസവിച്ചത് എന്നതിൽ വ്യക്തതയില്ല. പോസ്റ്റ്മോർട്ടം നടപടികൾക്കായി കുഞ്ഞിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.

TAGS :

Next Story