ശബരിമല സ്വർണക്കൊള്ള; പ്രതിയായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ.പത്മകുമാറിനെ സിപിഎമ്മിൽ നിന്ന് സസ്‌പെൻഡ് ചെയ്തു
സിപിഎം പത്തനംതിട്ട ജില്ല കമ്മിറ്റിയുടെതാണ് തീരുമാനം

പത്തനംതിട്ട/തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതിയായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ.പത്മകുമാറിനെ സിപിഎമ്മിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. സിപിഎം പത്തനംതിട്ട ജില്ല കമ്മിറ്റിയുടേതാണ് തീരുമാനം. പത്മകുമാറിനെതിരെ നടപടിയെടുക്കാത്തത് തെരഞ്ഞെടുപ്പിൽ ബാധിച്ചുവെന്ന വിലയിരുത്തിലന് പിന്നാലെയാണ് സസ്‌പെൻഷൻ.
ശബരിമലക്കൊള്ള കേസിൽ പ്രതിയായ എ.പത്മകുമാറിനെതിരെ കടുത്ത നടപടി വേണമെന്ന് സിപിഎം സംസ്ഥാന നേതൃത്വം. നിലപാട് പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്തു. നടപടി ജില്ല കമ്മിറ്റിക്ക് തീരുമാനിക്കാം. പത്മകുമാറിനെതിരെ നടപടി വൈകിയത് തെരഞ്ഞെടുപ്പിൽ തിരിച്ചടിക്ക് കാരണമായെന്ന് തോമസ് ഐസക്ക് യോഗത്തിൽ പറഞ്ഞു.
ഇതിന് പിന്നാലെ ചേർന്ന ജില്ല സെക്രട്ടറിയേറ്റ് യോഗത്തിൽ എടുത്ത തീരുമാനത്തിനാണ് ജില്ല കമ്മിറ്റി അംഗീകാരം നൽകിയിരിക്കുന്നത്. പാർട്ടിയെ സമ്മർദത്തിലാക്കുന്നതിന്റെ ഭാഗമായാണ് യുവതി പ്രവേശനത്തെ കുറിച്ചും മേൽശാന്തി പ്രവേശനത്തെ കുറിച്ചുമുള്ള ചില കാര്യങ്ങൾ ചർച്ചയാക്കാൻ ശ്രമിച്ചത്. എന്നാൽ അതിന് വഴങ്ങി കൊടുക്കണ്ട എന്ന നിലപാടാണ് സിപിഎം സംസ്ഥാന നേതൃത്വത്തിന്.
അതേസമയം, പാർട്ടിക്ക് നേരെ ഒരു സമ്മർദവും ഉണ്ടായില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക് പറഞ്ഞു.കുറ്റപത്രം വന്നിട്ട് ബാക്കി നടപടി ആലോചിക്കും. കുറ്റപത്രത്തിൽ പറയുന്ന കാര്യങ്ങളിൽ വിശദീകരണം ചോദിക്കുമെന്നും ഗുരുതരമായ കണ്ടെത്തൽ ഉണ്ടെങ്കിൽ കടുത്ത നടപടി ഉണ്ടാകുമെന്നും തോമസ് ഐസക് പറഞ്ഞു. നേരത്തെ തന്നെ നടപടിയെടുക്കേണ്ടത് ആയിരുന്ന പൊതുവികാരം വന്നു. അതുകൊണ്ടാണ് സസ്പെൻഷനിലേക്ക് പോയതെന്നും അദ്ദേഹം പറഞ്ഞു.
Adjust Story Font
16

