വേദിയിൽ അവൾക്കൊപ്പം പ്ലക്കാർഡ്; രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തുടക്കം
നടിയെ ആക്രമിച്ച കേസിൽ സർക്കാർ അതിജീവിതയ്‌ക്കൊപ്പമെന്ന് ഉദ്ഘാടന വേദിയിൽ മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചു

തിരുവനന്തപുരം: മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തലസ്ഥാനത്ത് തുടക്കം. നിശാഗന്ധിയിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ മേള ഉദ്ഘാടനം ചെയ്തു. നടിയെ ആക്രമിച്ച കേസിൽ സർക്കാർ അതിജീവിതയ്‌ക്കൊപ്പമെന്ന് ഉദ്ഘാടന വേദിയിൽ മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചു.
എട്ടു ദിവസം നീണ്ടുനിൽക്കുന്ന സിനിമാ സംവാദങ്ങൾക്കാണ് തലസ്ഥാനത്ത് തുടക്കമായത്. ഉദ്ഘാടന വേദിയിൽ ഡെലിഗേറ്റുകളിൽ ചിലർ അവൾക്കൊപ്പം പ്ലക്കാർഡ് ഉയർത്തി. സർക്കാരും മേളയുടെ സന്ദേശവും അതിജീവിതക്കൊപ്പമാണെന്ന നിലപാട് മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചു. കഴിഞ്ഞതവണ അതിജീവിതയെ വേദിയിൽ എത്തിച്ചത് ഓർമ്മപ്പെടുത്തിയായിരുന്നു മന്ത്രിയുടെ പ്രസംഗം.
ചിലി സംവിധായകൻ പാബ്ലോ ലാറോ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായി. ഫലസ്തീർ അംബാസിഡർ അബ്ദുള്ള എം. അബു ഷവേഷ്, ജർമൻ അംബാസിഡർ ഡോ.ഫിലിപ് അക്കർമെൻ എന്നിവരും അതിഥികളായി. പൊരുതുന്ന ജനതയ്ക്ക് ഐക്യദാഢ്യം പ്രഖ്യാപിക്കുന്നതാണ് ഇത്തവണത്തെ ചലചിത്ര മേളയുടെ സന്ദേശം.
ഫലസ്തീൻ ജനതയുടെ ചെറുത്ത് നിൽപ്പ് ഇതിവൃത്തമായ പലസ്തീൻ-THIRT SIX അടക്കം 11 ചിത്രങ്ങളാണ് ഇന്ന് മേളയിൽ പ്രദർശിപ്പിച്ചത്. ഈ മാസം 19 വരെയാണ് മേള. നിശാഗന്ധി ഓപ്പൺ തീയറ്റർ ഉൾപ്പെടെ 16 വേദികളിലാ മാണ് സിനിമകൾ പ്രദർശിപ്പിക്കുക.
Adjust Story Font
16

