മഞ്ചേരിയിൽ വാഹന പരിശോധനക്കിടെ യുവാവിന്റെ മുഖത്തടിച്ച പൊലീസുകാരന് സസ്‌പെൻഷൻ
നേരത്തെ പൊലീസ് ഉദ്യോഗസ്ഥനെ ആംഡ് ഫോഴ്‌സ് ആസ്ഥാനത്തേക്ക് സ്ഥലംമാറ്റിയിരുന്നു

മലപ്പുറം: മലപ്പുറം മഞ്ചേരിയിൽ വാഹന പരിശോധനയ്ക്കിടെ യുവാവിന്റെ മുഖത്തടിച്ച പൊലീസുകാരന് സസ്‌പെൻഷൻ. മഞ്ചേരി ട്രാഫിക് യൂണിറ്റിലെ ഡ്രൈവർ നൗഷാദിനെയാണ് സസ്‌പെൻഡ് ചെയ്തത്. മലപ്പുറം പൈത്തിനി പറമ്പ് സ്വദേശി ജാഫറിനാണ് മർദനമേറ്റത്.
നേരത്തെ പൊലീസ് ഉദ്യോഗസ്ഥനെ ആംഡ് ഫോഴ്‌സ് ആസ്ഥാനത്തേക്ക് സ്ഥലംമാറ്റിയിരുന്നു. സംഭവം വിവാദമായതോടെയാണ് കൂടുതൽ നടപടികളെടുക്കാൻ വകുപ്പ് തീരുമാനമുണ്ടായത്.
എടിഎം കൗണ്ടറുകളിൽ നിറക്കാനുള്ള പണവുമായി പോകുന്ന വാഹനത്തിന്റെ ഡ്രൈവറായ ജാഫറിനോട് കാക്കി ഷർട്ട് ഇടാത്തതിന്റെ പേരിൽ 500 രൂപ പിഴ ഈടാക്കുകയും പിഴത്തുക കുറച്ചു തരണമെന്ന് ആവശ്യപ്പെട്ടതോടെയാണ് ഉദ്യോഗസ്ഥൻ മുഖത്തടിച്ചതെന്നുമാണ് പരാതി.
Next Story
Adjust Story Font
16

