Quantcast

അപ്പനും ഞാനും സുഭദ്രയും; പാലക്കാട് കോങ്ങാട് മണ്ഡലത്തിൽ വി.കെ ശ്രീകണ്ഠൻ എംപിയുടെ ഭാര്യക്കെതിരെ പോസ്റ്റർ

സ്ഥാനാർഥിയെ വി.ഡി സതീശനും വി.കെ ശ്രീകണ്ഠൻ എംപിയും മാത്രം തീരുമാനിക്കേണ്ടെന്നും പോസ്റ്ററിൽ

MediaOne Logo

Web Desk

  • Updated:

    2026-03-09 07:06:27.0

Published:

9 March 2026 12:09 PM IST

അപ്പനും ഞാനും സുഭദ്രയും; പാലക്കാട് കോങ്ങാട് മണ്ഡലത്തിൽ വി.കെ ശ്രീകണ്ഠൻ എംപിയുടെ ഭാര്യക്കെതിരെ പോസ്റ്റർ
X

പാലക്കാട്: പാലക്കാട് ജില്ലയിൽ പോസ്റ്റർ യുദ്ധം തുടരുന്നു. കോങ്ങാട് മണ്ഡലത്തിൽ വി.കെ ശ്രീകണ്ഠൻ എംപിയുടെ ഭാര്യ കെ.എ തുളസിക്കെതിരെയാണ് പുതിയ പോസ്റ്റർ പതിപ്പിച്ചിരിക്കുന്നത്. പാലക്കാട് ജില്ലയിലും അപ്പനും ‍ഞാനും സുഭദ്രയും, സ്ഥാനാർഥിയെ വി.ഡി സതീശനും വി.കെ ശ്രീകണ്ഠൻ എംപിയും മാത്രം തീരുമാനിക്കേണ്ടെന്നും പോസ്റ്ററിൽ പറയുന്നു. തച്ചമ്പാറ, പറളി ഭാ​ഗങ്ങളിലാണ് പോസ്റ്റർ പതിച്ചത്.

നെന്മാറയിൽ ഡിസിസി പ്രസിഡന്റ് എ.തങ്കപ്പനെ സ്ഥാനാർഥിയാക്കണമെന്നാവശ്യപ്പെട്ടും പോസ്റ്ററുണ്ട്. തങ്കപ്പനെ മത്സരിപ്പിക്കരുതെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പോസ്റ്ററുകൾ പതിപ്പിച്ചിരുന്നു. സേവ് കോൺ​ഗ്രസിന്റെ പേരിലായിരുന്നു പോസ്റ്ററുകൾ.

TAGS :

Next Story