Quantcast

കക്കയം ഡാമില്‍ റെഡ് അലെര്‍ട്ട്; രാത്രി വെള്ളം തുറന്നുവിട്ടേക്കും, ജാഗ്രത പാലിക്കാൻ നിർദേശം

കുറ്റ്യാടിപ്പുഴയിലെ ജലനിരപ്പ് അര അടി വരെ ഉയരും

MediaOne Logo

Web Desk

  • Published:

    30 July 2024 12:03 AM IST

കക്കയം ഡാമില്‍ റെഡ് അലെര്‍ട്ട്; രാത്രി വെള്ളം തുറന്നുവിട്ടേക്കും, ജാഗ്രത പാലിക്കാൻ നിർദേശം
X

കോഴിക്കോട്: കക്കയം ഡാമിലെ ജലനിരപ്പ് 757.50 മീറ്ററായി ഉയർന്നതോടെ റെഡ് അലെർട്ട് പ്രഖ്യാപിച്ചു. പരമാവധി ജലനിരപ്പായ 758.05 മീറ്ററില്‍ എത്തിയാൽ തിങ്കളാഴ്ച രാത്രി ഒരു മണിയോടെ ഡാം തുറന്നുവിടാന്‍ സാധ്യതയുണ്ട്.

ഡാമിന്റെ ഷട്ടര്‍ ഘട്ടം ഘട്ടമായി ഒരു അടി വരെ ഉയര്‍ത്തി സെക്കൻഡില്‍ 25 ഘനമീറ്റര്‍ നിരക്കില്‍ വെള്ളം ഒഴുക്കിവിടാനാണ് തീരുമാനം. കുറ്റ്യാടിപ്പുഴയിലെ ജലനിരപ്പ് അര അടി വരെ ഉയരും. പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കാൻ നിർദേശമുണ്ട്.

TAGS :

Next Story