Quantcast

മൂന്നാറിലെ റിസോർട്ട് ജീവനക്കാരന്റെ ആത്മഹത്യ; ഓൺലൈൻ ഗെയിമിൽ പണം നഷ്ടപ്പെട്ടതിനെ തുടർന്ന്

കാസര്‍ഗോഡ് സ്വദേശിയായ പി കെ റോഷനെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.

MediaOne Logo

Web Desk

  • Updated:

    2023-09-14 19:19:06.0

Published:

15 Sept 2023 12:45 AM IST

മൂന്നാറിലെ റിസോർട്ട് ജീവനക്കാരന്റെ ആത്മഹത്യ; ഓൺലൈൻ ഗെയിമിൽ പണം നഷ്ടപ്പെട്ടതിനെ തുടർന്ന്
X

ഇടുക്കി: മൂന്നാർ പള്ളിവാസലിൽ റിസോർട്ട് ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. ഓൺലൈൻ ഗെയിമിൽ പണം നഷ്ടപ്പെട്ടതിനെ തുടർന്നാണ് ജീവനൊടുക്കിയതെന്ന് പൊലീസ് കണ്ടെത്തി. കാസര്‍ഗോഡ് സ്വദേശിയായ പി കെ റോഷനെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ഇയാളുടെ ഒപ്പം ജോലി ചെയ്തിരുന്ന സുഹൃത്ത് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് റോഷൻ ജീവനൊടുക്കിയതിനു പിന്നിൽ ഓൺലൈൻ ഗെയിമാണെന്ന് കണ്ടെത്തിയത്. കുറച്ചുനാളായി റോഷൻ നിരന്തരം ഓൺലൈൻ ഗെയിം കളിച്ചിരുന്നുവെന്നും പലരിൽ നിന്നായി അര ലക്ഷത്തോളം രൂപ കടം വാങ്ങിയിരുന്നു എന്നും സുഹൃത്ത് പൊലീസിനു മൊഴി നൽകി.


TAGS :

Next Story