തിരുവനന്തപുരം നാവായിക്കുളത്ത് മരം വീണ് രണ്ടാം ക്ലാസുകാരി മരിച്ചു
നാവായിക്കുളം സ്വദേശികളായ സഹദ്-നാദിയ ദമ്പതികളുടെ മകൾ റിസ്‌വാനയാണ് മരിച്ചത്

തിരുവനന്തപുരം: തിരുവനന്തപുരം നാവായിക്കുളത്ത് മരം വീണ് രണ്ടാം ക്ലാസുകാരി മരിച്ചു. നാവായിക്കുളം സ്വദേശികളായ സഹദ്-നാദിയ ദമ്പതികളുടെ മകൾ റിസ്‌വാനയാണ് മരിച്ചത്. ഒന്നര വയസുകാരിയായ അനുജത്തിയുടെ ദേഹത്തേക്ക് മരം ഒടിഞ്ഞു വീഴുന്നത് കണ്ട് രക്ഷിക്കാൻ എത്തിയതായിരുന്നു റിസ്‌വാന.
ഇന്ന് രാവിലെ 10 മണിയോടെ അയൽവാസിയുടെ പുരയിടത്തിൽ കളിച്ചുകൊണ്ടിറിക്കുമ്പോഴായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ റിസ്‌വാനയെ അടുത്തുള്ള സ്വകാര്യ ആശൂപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ നിന്ന് അനുജത്തി അത്ഭുതകരമായി രക്ഷപ്പെട്ടു.
Next Story
Adjust Story Font
16

