Quantcast

ശ്രീചിത്ര പുവർ ഹോമിൽ വിദ്യാർഥിയെ തല്ലിച്ചതച്ച് സഹപാഠികൾ

മർദനമേറ്റ വിവരം പുവർഹോം അധികൃതർ മറച്ചുവെച്ചുവെന്നും മകനെ ആശുപത്രിയിൽ കൊണ്ടുപോകാൻ തയ്യാറായില്ലെന്നും അമ്മ

MediaOne Logo

Web Desk

  • Updated:

    2022-09-20 06:24:47.0

Published:

20 Sept 2022 11:42 AM IST

ശ്രീചിത്ര പുവർ ഹോമിൽ വിദ്യാർഥിയെ തല്ലിച്ചതച്ച് സഹപാഠികൾ
X

തിരുവനന്തപുരം: ശ്രീചിത്ര പുവർ ഹോമിൽ വിദ്യാർഥിയെ അഞ്ചു സഹപാഠികൾ ചേർന്ന് മർദിച്ചു. ആര്യനാട് സ്വദേശിയായ 14 വയസുകാരനാണ് മർദനമേറ്റത്. കുട്ടി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

സഹപാഠികൾ കമ്പിവടി കൊണ്ട് മകനെ ക്രൂരമായി മർദിച്ചുവെന്നും മർദനമേറ്റ വിവരം പുവർഹോം അധികൃതർ മറച്ചുവെച്ചുവെന്നും കുട്ടിയുടെ അമ്മ റീന പറഞ്ഞു. ആറിന് നടന്ന മർദനം വീട്ടിലെത്തിയപ്പോഴാണ് മകൻ പറഞ്ഞതെന്നും പൊലീസിൽ പരാതി നൽകരുതെന്ന് സൂപ്രണ്ട് ആവശ്യപ്പെട്ടെന്നും അവർ വ്യക്തമാക്കി. പുവർ ഹോം അധികൃതർ മകനെ ആശുപത്രിയിൽ കൊണ്ടുപോകാനും തയ്യാറായില്ലെന്നും അവർ കുറ്റപ്പെടുത്തി.


A student was beaten up by his classmates at Sreechitra Poor Home, Thiruvananthapuram

TAGS :

Next Story