Quantcast

'പുഴുക്കുത്തുകളുടെ സംസ്‌കാരമല്ല കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രാഷ്ട്രീയം'; സി പി എമ്മിനെ വിമർശിച്ച് വി.എസിന്റെ മുൻ പിഎ എ സുരേഷ്

തിരുത്തൽ ശക്തിയായി മാറിയില്ലെങ്കിൽ ബംഗാളിലേക്കും ത്രിപുരയിലേക്കും അധികം ദൂരമില്ലെന്നും എ. സുരേഷ്

MediaOne Logo

Web Desk

  • Published:

    21 Oct 2023 5:58 AM GMT

A. Suresh, who was the personal assistant of VS Achuthanandan, severely criticized the CPM.
X

പാലക്കാട്: സിപിഎമ്മിനെ രൂക്ഷമായി വിമർശിച്ച് വി.എസ് അച്യുതാനന്ദന്റെ പേഴ്‌സണൽ അസിസ്റ്റന്റായിരുന്ന എ. സുരേഷ്. ആളുകളെ ഒതുക്കിക്കൊണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രാഷ്ട്രീയം നടപ്പാക്കാമെന്ന് വിവരദോഷികളായ ചില നേതാക്കൾ വിചാരിച്ചിട്ടുണ്ടെങ്കിൽ, അവർ വിഡ്ഡികളുടെ സ്വർഗ്ഗത്തിലാണ്. പുഴുക്കുത്തുകളുടെ സംസ്‌കാരമല്ല കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രാഷ്ട്രീയമെന്നും അദ്ദേഹം ആഞ്ഞടിച്ചു. വി.എസിന്റെ നൂറാം പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി പാലക്കാട് നെന്മാറയിൽ നടന്ന പരിപാടിയിലാണ് സുരേഷിന്റെ പ്രതികരണം.

പാർട്ടിയിൽ നിന്ന് വിലക്കിയപ്പോഴും സിപിഎമ്മിനെതിരെ പരസ്യ പ്രതികരണം നടത്തിയിട്ടില്ലാത്ത എ. സുരേഷ് , ഇതാദ്യമായാണ് പാർട്ടിയെ വിമർശിച്ച് രംഗത്ത് എത്തുന്നത്. മുണ്ടൂരിൽ നടത്തിയ വിഎസ് അച്യുതാനന്ദന്റെ പിറന്നാൾ ആഘോഷത്തിൽ നിന്നും വിലക്കിയതോടെയാണ് ചില നേതാക്കൾക്കെതിരെ സുരേഷ് ആഞ്ഞടിച്ചത്. ആരേയും ഉൾക്കൊള്ളുന്ന ബൃഹത്തായ പാർട്ടിയാണ് സിപിഎം. ഇവിടേക്ക് പല ആളുകളും പല അജണ്ടകളുമായി വരുന്നു. ഈ പുഴുക്കുത്തുകളുടെ സംസ്‌കാരവും വിലക്കിന്റെ രാഷ്ട്രീയവും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിലപാടല്ല. കൊലപാതക കേസുകളിൽ ഉൾപ്പെട്ട് സിപിഎമ്മിനെതിരെ നിന്ന ഒ.കെ വാസുവിനെയും അശോകനെയും പാർട്ടി ഉൾകൊണ്ടു. ഇ.ഡി ചോദ്യം ചെയ്ത എം.കെ കണ്ണൻ സിഎംപിയിൽ നിന്നാണ് സിപിഎമ്മിൽ എത്തിയത്. ഇവിടെയാണ് വി.എസിനൊപ്പം നിന്നതിന് താൻ ക്രൂശിക്കപ്പെട്ടതെന്നും സുരേഷ് പറയുന്നു.

പാർട്ടിയിലെ പുഴുക്കുത്തുകൾക്കെതിരെ പ്രവർത്തിക്കാത്തതിന്റെ ഫലമാണ് കരുവന്നൂരിൽ സംഭവിച്ചതെന്നും സുരേഷ് പറയുന്നു. പാർട്ടി പ്രവർത്തനം ജോലിയായി മാറിയതോടെ വിമർശിക്കാൻ എല്ലാവർക്കും ഭയമാണ്. ഉടൻ തിരുത്തൽ ശക്തിയായി മാറിയില്ലെങ്കിൽ ബംഗാളിലേക്കും ത്രിപുരയിലേക്കും അധികം ദൂരമില്ലെന്നും എ. സുരേഷ് പറഞ്ഞു.


A. Suresh, who was the personal assistant of VS Achuthanandan, severely criticized the CPM.

TAGS :

Next Story