കൊല്ലങ്കോട് വെള്ളച്ചാട്ടത്തിൽ അപകടത്തിൽപ്പെട്ട വിനോദസഞ്ചാരി മരിച്ചു
കൊല്ലങ്കോട് വെള്ളരിമേട് വെള്ളച്ചാട്ടത്തിൽ നിന്ന് കാൽവഴുതി മലയിടുക്കിലേക്ക് വീഴുകയായിരുന്നു

പാലക്കാട്: പാലക്കാട് കൊല്ലങ്കോട് വെള്ളച്ചാട്ടത്തിൽ അപകടത്തിൽപ്പെട്ട വിനോദസഞ്ചാരി മരിച്ചു. മുതലമട നണ്ടൻകിഴായ സ്വദേശി സജീഷ്(27) മരിച്ചത്. കൊല്ലങ്കോട് വെള്ളരിമേട് വെള്ളച്ചാട്ടത്തിൽ നിന്ന് കാൽവഴുതി മലയിടുക്കിലേക്ക് വീഴുകയായിരുന്നു. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം. സുഹൃത്തുക്കൾക്കൊപ്പമാണ് സജീഷ് വെള്ളച്ചാട്ടം കാണാൻ എത്തിയത്.
അപകടത്തിൽപ്പെട്ട ഉടൻ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ രക്ഷപ്പെടുത്തി നെന്മാറയിലെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഉടൻ പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും.
Next Story
Adjust Story Font
16

