Quantcast

ഏറ്റുമാനൂരിൽ ട്രെയിൻ യാത്രികന് പാമ്പുകടിയേറ്റു

ട്രെയിൻ കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിർത്തി പരിശോധിക്കുന്നു

MediaOne Logo

Web Desk

  • Updated:

    2024-04-15 05:13:34.0

Published:

15 April 2024 5:12 AM GMT

ഏറ്റുമാനൂരിൽ ട്രെയിൻ യാത്രികന് പാമ്പുകടിയേറ്റു
X

കോട്ടയം: ഏറ്റുമാനൂരിൽ ട്രെയിൻ യാത്രികന് പാമ്പുകടിയേറ്റു. ഗുരുവായൂർ - മധുര പാസഞ്ചറിലാണ് യാത്രികനെയാണ് പാമ്പ് കടിച്ചത്.കടിയേറ്റ തെങ്കാശി സ്വദേശി കാർത്തികിനെ(23) കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

പാമ്പാണ് കടിച്ച​തെന്ന് കാർത്തിക് ഡോക്ടർമാരോട് പറഞ്ഞു. മറ്റൊരു യാത്രികയും പാമ്പിനെ കണ്ടതായി അവകാശപ്പെട്ടു.ട്രെയിൻ കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിർത്തി പരിശോധിക്കുന്നു. കാർത്തിക് അപകടനില തരണം ചെയ്തതായി ഡോക്ടർമാർ പറഞ്ഞു. ​പാമ്പിനെ കണ്ടതെന്ന് പറഞ്ഞ ബോഗിയിൽ നിന്ന് യാത്രക്കാരെ ഒഴിപ്പിച്ച ശേഷം അധികൃതർ പൂട്ടിയിട്ടു.

TAGS :

Next Story