Quantcast

ഭരണ ഘടന കൈമാറി, ദേശീയ ഗാനത്തോടെ അവസാനിപ്പിച്ചു; വ്യത്യസ്തമായൊരു വിവാഹം

കൊല്ലം ചിതറ അൽഹിറയിൽ ജാബിറുൽ ഹസന്റെയും മടത്തറ അനസ് മൻസിലിൽ ആഷിനയുടെയും വിവാഹമാണ് വേറിട്ട രീതിയിൽ നടന്നത്

MediaOne Logo

Web Desk

  • Updated:

    2025-10-26 14:13:36.0

Published:

26 Oct 2025 7:28 PM IST

ഭരണ ഘടന കൈമാറി, ദേശീയ ഗാനത്തോടെ അവസാനിപ്പിച്ചു; വ്യത്യസ്തമായൊരു വിവാഹം
X

Photo|MediaOne News

തിരുവനന്തപുരം: ഭരണഘടന കൈമാറ്റം ചെയ്തും, ഭരണ ഘടനാ ആമുഖം പ്രദർശിപ്പിച്ചും കൗതുകകരമായൊരു വിവാഹം. ഭരണഘടനാ മൂല്യങ്ങൾ വിളംബരം ചെയ്തും കൗതുകകരമായ ഒരു വിവാഹം. കൊല്ലം ചിതറ അൽഹിറയിൽ ജാബിറുൽ ഹസന്റെയും മടത്തറ അനസ് മൻസിലിൽ ആഷിനയുടെയും വിവാഹമാണ് വേറിട്ട രീതിയിൽ നടന്നത്. പാലോട് വൃന്ദാവനം കൺവെൻഷൻ സെന്ററിൽ വെച്ച് ഞായറാഴ്ചയായിരുന്നു വിവാഹം.

കൊല്ലം ജില്ലയിൽ നടന്ന ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ഭരണഘടനാ സാക്ഷരതാ പ്രൊജക്റ്റായ സിറ്റിസൺ 2022ൽ സെനറ്ററായി പ്രവർത്തിച്ചയാളാണ് ജാബിറുൽ ഹസൻ. ഭരണഘടന സാക്ഷരത പ്രവർത്തനങ്ങൾക്കായി രൂപീകരിച്ച കോൺസ്റ്റിറ്റിയൂഷൻ ലിറ്ററസി കൗൺസിലിന്റെ ട്രഷറർ കൂടിയാണ് ഇദ്ദേഹം.

കോൺസ്റ്റിറ്റിയൂഷൻ ലിറ്ററസി കൗൺസിൽ ചെയർമാൻ നസീം ഖാൻ.എം, കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗങ്ങളായ അബി.ആർ, റസീന എം.എ, അഞ്ചു.എ, ദേവിക, ബ്ലൈസി, ശ്രീജ എന്നിവർ ചേർന്ന് വധൂവരന്മാർക്ക് ഭരണ ഘടന കൈമാറി. തുടർന്ന് കോൺസ്റ്റിറ്റിയൂഷൻ ലിറ്ററസി കൗൺസിൽ ചെയർമാൻ ശ്രീ നസീം ഖാൻ. എം ഭരണഘടനാ സന്ദേശം നൽകി. ചിതറ പഞ്ചായത്ത് ഭരണഘടനാ പ്രൊജക്റ്റ് ടീമിന് വേണ്ടി എം.ആർ മുരളി അനുമോദന മെമെന്റോയും നൽകി.

ഭരണഘടനാ മൂല്യങ്ങൾ അടങ്ങിയ ലഘുലേഘകൾ വിവാഹത്തിൽ പങ്കെടുത്ത എല്ലാവർക്കും വിതരണം ചെയ്തു. ദേശീയ ഗാനത്തോടെ ചടങ്ങുകൾ അവസാനിച്ചു.

TAGS :

Next Story