Quantcast

മോൻസൺ മാവുങ്കൽ നടത്തിയത് സൂപ്പർ തട്ടിപ്പെന്ന് എ വിജയരാഘവൻ

ശാസ്ത്രബോധത്തിന്‍റെ കുറവായിരിക്കാം കെ സുധാകരനെ കെണിയില്‍ ചാടിച്ചതെന്നും എ വിജയരാഘവന്‍.

MediaOne Logo

Web Desk

  • Published:

    29 Sep 2021 11:07 AM GMT

മോൻസൺ മാവുങ്കൽ നടത്തിയത് സൂപ്പർ തട്ടിപ്പെന്ന് എ വിജയരാഘവൻ
X

മോൻസൺ മാവുങ്കലിന്‍റേത് സൂപ്പർ തട്ടിപ്പാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. അന്വേഷണത്തിലൂടെ കൂടുതൽ കാര്യങ്ങൾ പുറത്ത് വരും. കെ.പി.സി.സി അധ്യക്ഷനെ സംബന്ധിച്ച് നല്ലതല്ലാത്ത വാർത്തയാണ് പുറത്തു വന്നിരിക്കുന്നതെന്നും എ വിജയരാഘവൻ പറഞ്ഞു.

കേസിന്റെ അന്വേഷണം നല്ലരീതിയില്‍ നടന്നു കൊണ്ടിരിക്കുകയാണ്. തട്ടിപ്പിന്‍റെ ഭാഗമായി നിന്നവരെയെല്ലാം പുറത്തുകൊണ്ടു വരട്ടെ കെ.പി.സി.സി അധ്യക്ഷന് നല്ലതല്ലാത്ത കാര്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ശാസ്ത്രബോധത്തിന്റെ കുറവുള്ളതുകൊണ്ടായിരിക്കാം അദ്ദേഹം കെണിയിൽപെടാൻ കാരണം. തട്ടിപ്പിന്റെ കൂടുതൽ കാര്യങ്ങൾ അന്വേഷണത്തിലൂടെ പുറത്തുവരേണ്ടതുണ്ടെന്നും എ വിജയരാഘവൻ പറഞ്ഞു.

TAGS :

Next Story