Quantcast

കാട്ടാന വീട് തകര്‍ത്തു; വീട്ടമ്മ ഓടിരക്ഷപ്പെട്ടു

തിരുവനന്തപുരം വിതുരയിലാണ് ഒറ്റക്ക് താമസിക്കുന്ന രാധയുടെ വീട് കാട്ടാന തകര്‍ത്തത്

MediaOne Logo

Web Desk

  • Updated:

    2025-06-18 10:09:36.0

Published:

18 Jun 2025 3:36 PM IST

കാട്ടാന വീട് തകര്‍ത്തു; വീട്ടമ്മ ഓടിരക്ഷപ്പെട്ടു
X

തിരുവനന്തപുരം: തിരുവനന്തപുരം വിതുരയില്‍ കാട്ടാന വീട് തകര്‍ത്തു. കളമൂട്ട്പാറ സ്വദേശി രാധയുടെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. കാട്ടാന വരുന്നത് കണ്ട് രാധ വീട്ടി ല്‍ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. കാട്ടാന വരുന്നത് കണ്ട് ഇവര്‍ ഓടി മാറി നിന്നു. ഇന്ന് രാവിലെയാണ് നാട്ടുകാര്‍ വിവരം അറിഞ്ഞത്. വനം വകുപ്പ് പരിശോധന നടത്തി.

സ്ഥിരമായി കാട്ടാന ഇറങ്ങുന്ന സ്ഥലമാണ് വിതുര. രാധ വീട്ടില്‍ ഒറ്റക്കാണ്. വീട് കാട്ടാന പൂര്‍ണമായും തകര്‍ത്തു. നാട്ടുകാരാണ് വനം വകുപ്പിനെ വിവരം അറിയിച്ചത്. സ്ഥലത്ത് സ്ഥിരമായി വന്യജീവി പ്രശ്‌നമുണ്ട്. സംഭവത്തില്‍ വേണ്ട നടപടി സ്വീകരിക്കുമെന്ന് വനം വകുപ്പ് ഉറപ്പുനല്‍കി.

TAGS :

Next Story