Quantcast

ടിപ്പർ ലോറി കയറി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം

പാലക്കാട് നെന്മാറ അളവശ്ശേരി സ്വദേശി രമ്യയാണ് മരിച്ചത്

MediaOne Logo

Web Desk

  • Updated:

    2023-06-15 10:23:14.0

Published:

15 Jun 2023 3:30 PM IST

ടിപ്പർ ലോറി കയറി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം
X

പാലക്കാട്: റോഡിലെ കുഴിയിൽ വീണു നിയന്ത്രണം വിട്ട സ്കൂട്ടറിൽ നിന്ന് തെറിച്ചു വീണ വീട്ടമ്മ ടിപ്പർ ലോറി കയറി മരിച്ചു. പാലക്കാട് നെന്മാറ അളവശ്ശേരി സ്വദേശി രമ്യയാണ് മരിച്ചത്. മംഗലം-ഗോവിന്ദാപുരം സംസ്ഥാന പാതയിലെ എലവഞ്ചേരിയിൽ ഇന്നലെയാണ് അപകടം നടന്നത്.

ഭര്‍ത്താവ് മണികണ്ഠനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുമ്പോഴായിരുന്നു അപകടം. റോഡിലെ കുഴിയിൽ പെട്ട സ്കൂട്ടറിന്റെ നിയന്ത്രണം വിട്ട് പിൻസീറ്റിലിരുന്ന രമ്യ റോഡിലേക്ക് തെറിച്ചു വീണു. പിറകെ വന്ന ടിപ്പർ ലോറിയുടെ പിൻഭാഗത്തെ ടയർ രമ്യയുടെ ശരീരത്തിലൂടെ കയറിയിറങ്ങി. ഉടൻ തന്നെ മരണം സംഭവിച്ചു. സംഭവത്തിൽ കൊല്ലങ്കോട് പോലീസ് കേസെടുത്തു.


TAGS :

Next Story