Quantcast

തെറ്റായ ദിശയിൽ വന്ന ജിംനി ജീപ്പിടിച്ച് കാറിലുണ്ടായിരുന്ന ഒരു വയസുകാരന് ഗുരുതര പരിക്ക്

കോഴിക്കോട് അരയിടത്തുപാലത്തിന് മുകളിലുണ്ടായ അപകടത്തിൽ കുഞ്ഞിന്റെ അമ്മക്കും പരിക്കുണ്ട്

MediaOne Logo

Web Desk

  • Published:

    12 Feb 2026 3:38 PM IST

തെറ്റായ ദിശയിൽ വന്ന ജിംനി ജീപ്പിടിച്ച് കാറിലുണ്ടായിരുന്ന ഒരു വയസുകാരന് ഗുരുതര പരിക്ക്
X

കോഴിക്കോട്: കോഴിക്കാട് അരയിടത്തുപാലത്തിന് മുകളിലുണ്ടായ വാഹനാപകടത്തിൽ ഒരുവയസ്സുകാരനും അമ്മക്കും പരിക്ക്. ഒരു വയസുകാരന്റെ പരിക്ക് ഗുരുതരമാണ്. അമിത വേഗത്തിൽ തെറ്റായ ദിശയിൽ വന്ന ജിംനി ജീപ്പ് ഇടിച്ചാണ് അമ്മയ്ക്കും കുഞ്ഞിനും പരിക്കേറ്റത്. തെറ്റായ ദിശയിൽ അമിത വേഗത്തിൽ വന്ന ജീപ്പാണ് അപകടത്തിന് കാരണമെന്ന് ദൃസാക്ഷികൾ മീഡിയ വണിനോട് പറഞ്ഞു.

കോഴിക്കോട് ഭാഗത്ത് നിന്ന് വരികയായിരുന്ന സ്വിഫ്റ്റ് കാറിലാണ് തെറ്റായ ദിശയിൽ അമിത വേഗത്തിൽ വന്ന ജിംനി ജീപ്പിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ തെറിച്ച് എതിർ വശത്തേക്ക് നീങ്ങിയിട്ടുണ്ട്. കാർ വെട്ടിപ്പൊളിച്ചാണ് അമ്മയേയും കുഞ്ഞിനേയും പുറത്തെടുത്തത്. സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഇരുവരേയും പ്രവേശിപ്പിച്ചിരിക്കുകയാണ്. കാറിൽ മൂന്നാമതൊരാൾ കൂടി ഉണ്ടായിരുന്നെങ്കിലും ഇയാൾക്ക് പരിക്കില്ല.

TAGS :

Next Story