Quantcast

മദ്യലഹരിയിൽ പൊലീസ് വാഹനം കടത്തിക്കൊണ്ടുപോയി; യുവാവ് പിടിയിൽ

പാറശാല സ്വദേശി ഗോകുലിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്

MediaOne Logo

Web Desk

  • Updated:

    2023-07-26 04:37:55.0

Published:

26 July 2023 4:30 AM GMT

മദ്യലഹരിയിൽ പൊലീസ് വാഹനം കടത്തിക്കൊണ്ടുപോയി; യുവാവ് പിടിയിൽ
X

തിരുവനന്തപുരം: പാറശാലയിൽ പൊലീസ് വാഹനവുമായി യുവാവ് കടന്നുകളഞ്ഞു. സംഭവത്തിൽ പാറശാല സ്വദേശി ഗോകുലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിലാണ് യുവാവ് വാഹനം തട്ടിയെടുത്തതെന്ന് പൊലീസ് പറഞ്ഞു.

ഇന്നലെ രാത്രി 11 മണിക്ക് പറശാലയിലെ പരശുവക്കലിലാണ് സംഭവം. വാഹന പരിശോധന നടത്താനാണ് പാറശാല പൊലീസിന്‍റെ നൈറ്റ് പെട്രോളിങ് സംഘം പരശുവക്കലിൽ എത്തിയത്. ഈ സമയത്ത് പ്രദേശത്തുണ്ടായിരുന്ന യുവാവ് വാഹനത്തിൽ താക്കോൽ ഉള്ളതായി മനസിലാക്കി. തുടർന്ന് പൊലീസുകാർ മാറിയ സമയത്ത് ജീപ്പുമായി കടന്നു കളയുകയായിരുന്നു.

യുവാവ് പരശുവക്കലിൽ നിന്ന് ആനമ്പാറ വരെ ഒരു കിലോമീറ്ററോളം വാഹനം ഓടിച്ചു കൊണ്ടുപോയി. തുടർന്ന് വാഹനം വൈദ്യുതി പോസ്റ്റിൽ ഇടിച്ച് നിന്നു. ഇതോടെ പൊലീസും നാട്ടുകാരും ചേർന്ന് യുവാവിനെ പിടികൂടുകയായിരുന്നു.

TAGS :

Next Story