റഷ്യൻ കൂലിപ്പട്ടാളത്തിൽ നിന്ന് മടങ്ങിയെത്തിയ യുവാവിനെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി
പൊഴിയൂർ സ്വദേശി ഡേവിഡാണ് മരിച്ചത്

തിരുവനന്തപുരം: റഷ്യൻ കൂലിപ്പട്ടാളത്തിൽ നിന്ന് മടങ്ങിയെത്തിയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പൊഴിയൂർ സ്വദേശി ഡേവിഡിനെയാണ് നെയ്യാറ്റിൻകരയിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഒരു വര്‍ഷം മുമ്പാണ് ഡേവിഡ് റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ പോയിരുന്നത്. യുദ്ധത്തിനിടയില്‍ കാലിന് സാരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ഇയാള്‍ മടങ്ങിയെത്തുകയായിരുന്നു. ഇന്നലെ വീട്ടിൽ നിന്ന് ഇറങ്ങിയ ഡേവിഡിന്റെ മൃതദേഹം ഇന്ന് രാവിലെയാണ് നെയ്യാറ്റിൻകരയിലെ ലോഡ്ജിൽ നിന്ന് കണ്ടെത്തുന്നത്. മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.
Next Story
Adjust Story Font
16

