പാലക്കാട് അട്ടപ്പാടിയിൽ യുവാവിനെ വെട്ടിക്കൊന്നു
കൊലപാതകത്തിന് ശേഷം പ്രതിയായ ഈശ്വർ കടന്നുകളഞ്ഞു

പാലക്കാട്: പാലക്കാട് അട്ടപ്പാടിയിൽ യുവാവിനെ വെട്ടിക്കൊന്നു. ആനക്കല്ല് ഊരിലെ മണികണ്ഠനാണ് കൊല്ലപ്പെട്ടത്. ഊരിൽ തന്നെയുള്ള ഈശ്വരാണ് കൊലപാതകം നടത്തിയത്.
രണ്ടുപേരും തമ്മിലുള്ള തർക്കത്തിനിടെ വെട്ടുകയായിരുന്നുവെന്നാണ് വിവരം. വ്യാഴാഴ്ച ഉച്ചക്കാണ് സംഭവം. കൃത്യം നടത്തിയ ശേഷം ഈശ്വർ കടന്നുകളഞ്ഞു. പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കി.
Next Story
Adjust Story Font
16

