Quantcast

വിവാഹവാഗ്‌ദാനം നൽകി 17കാരിയെ തട്ടിക്കൊണ്ടുപോയി; യുവതിയടക്കം മൂന്നുപേർ പിടിയിൽ

പെൺകുട്ടി മുൻപ് പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തിയതോടെ പോക്സോ വകുപ്പും ചുമത്തി

MediaOne Logo

Web Desk

  • Published:

    30 Oct 2024 7:22 PM IST

abduction case_tvm
X

തിരുവനന്തപുരം: വിവാഹ വാഗ്‌ദാനം നൽകി 17കാരിയെ തട്ടിക്കൊണ്ടുപോയ മൂന്നംഗ സംഘം പിടിയിൽ. ചേരമാൻ തുരുത്ത് സ്വദേശി തൗഫീഖ് (24), പെരുമാതുറ സ്വദേശികളായ അഫ്‌സൽ (19), സുൽഫത്ത് (22) എന്നിവരാണ് അറസ്റ്റിലായത്. പെരുമാതുറയിൽ നിന്ന് പെൺകുട്ടിയെ തിരൂരിലേക്ക് ട്രെയിനിൽ കൊണ്ടുപോവുകയായിരുന്നു.

പൊലീസിൽ നിന്ന് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെയാണ് സംഘം പിടിയിലായത്. പെൺകുട്ടി മുൻപ് പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തിയതോടെ പോക്സോ വകുപ്പും ചുമത്തി.

TAGS :

Next Story