ശബ്ദരേഖാ വിവാദം; പാർട്ടി തീരുമാനമെടുക്കും,തെറ്റായ പ്രവണത വെച്ചുപൊറുപ്പിക്കില്ല; എ.സി മൊയ്തീൻ
തെറ്റായ കാര്യങ്ങൾ പറഞ്ഞതിന് വിശദീകരണം തേടിയിട്ടുണ്ടെന്നും പാർട്ടി തീരുമാനമെടുക്കുമെന്നും എ.സി മൊയ്തീൻ

തൃശൂർ: തൃശൂർ സിപിഎമ്മിലെ ശബ്ദ രേഖാ വിവാദത്തിൽ പ്രതികരണവുമായി ആരോപണവിധേയനായ എ.സി മൊയ്തീൻ. ശബ്ദരേഖാ വിവാദത്തിൽ എല്ലാ വിഷയങ്ങളും പാർട്ടി പരിശോധിക്കുമെന്നാണ് എ.സി മൊയ്തീൻ പ്രതികരിച്ചത്. തെറ്റായ കാര്യങ്ങൾ പറഞ്ഞതിന് പാർട്ടി വിശദീകരണം തേടിയിട്ടുണ്ടെന്നും പാർട്ടി തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പൊതു പ്രവർത്തകൻ എന്ന നിലയിൽ എല്ലാ വിഭാഗം ആളുകളുമായും തനിക്ക് പരിചയമുണ്ട്. സിപിഎമ്മിൽ വ്യക്തികൾ പോയി ഫണ്ട് പിരിക്കാറില്ലെന്നും നേതാക്കൾ ഒരുമിച്ചാണ് പോകാറുള്ളതെന്നും എ.സി മൊയ്തീൻ പ്രതികരിച്ചു. തനിക്കെതിരായ ആരോപണം തെളിവില്ലാത്തതാണെന്നും തെറ്റായ പ്രവണതകൾ വെച്ചുപൊറുപ്പിക്കില്ലെന്നും മൊയ്തീൻ കൂട്ടിച്ചേർത്തു.
Next Story
Adjust Story Font
16

