തിരുവനന്തപുരത്ത് കാർ നിയന്ത്രണംവിട്ട് ഹൈവേയിലെ തൂണിലിടിച്ച് ഒരു മരണം; മൂന്ന് പേർക്ക് പരിക്ക്
ബാലരാമപുരം സ്വദേശി ഷിബിനാണ് മരിച്ചത്

തിരുവനന്തപുരം: തിരുവനന്തപുരത്ത് കാർ നിയന്ത്രണം വിട്ട് ഹൈവേയിലെ തൂണിൽ ഇടിച്ച് അപകടം.ഒരാൾ മരിച്ചു.മൂന്ന് പേർക്ക് പരിക്കേറ്റു. ബാലരാമപുരം സ്വദേശി ഷിബിൻ ആണ് മരിച്ചത്. നിയന്ത്രണം വിട്ട ഥാർ എലിവേറ്റഡ് ഹൈവേയിലെ തൂണിൽ ഇടിച്ചാണ് അപകടമുണ്ടായത്.
വാഹനം അമിത വേഗതയിലായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. തൂണിലിടിച്ച് ഥാറിൻ്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. മരിച്ച ഷിബിനാണ് കാര്‍ ഓടിച്ചിരുന്നത്. രണ്ട് സ്ത്രീകൾ അടക്കം അഞ്ചു പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.ഒരു യുവതിയടക്കം രണ്ടു പേരുടെ നില ഗുരുതമാണ്.ഇന്നലെ രാത്രി 12മണിയോടെയാണ് അപകടം ഉണ്ടായത്.
Next Story
Adjust Story Font
16

