ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്കുമായി കൂട്ടിയിടിച്ചു; ബസിനടിയിലേക്ക് വീണ് സ്കൂട്ടർ യാത്രികക്ക് ദാരുണാന്ത്യം
ബന്ധുവീട്ടില്‍ നിന്ന് മടങ്ങുന്ന വഴിയാണ് അപകടമുണ്ടായത്

തൃശൂർ: കൊടകരയിൽ സ്വകാര്യ ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബസിനടിയിലേയ്ക്ക് വീണ് സ്കൂട്ടർ യാത്രിക മരിച്ചു.ഇരിങ്ങാലക്കുട സ്വദേശി ആഫിദയാണ് മരിച്ചത്. കഴിഞ്ഞദിവസമാണ് അപകടമുണ്ടായത്. ഒരു കുട്ടിയും ബന്ധുവുമായി ബന്ധുവീട്ടില്‍ പോയി മടങ്ങുന്ന വഴിയാണ് അപകടമുണ്ടായത്. സ്കൂട്ടര്‍ ഓടിച്ചിരുന്നത് ആഫിദയാണ്.
ബസിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ എതിരെ നിന്ന് വന്ന ബൈക്കില്‍ തട്ടി സ്കൂട്ടര്‍ മറിഞ്ഞുവീഴുകയും ആഫിദയുടെ ശരീരത്തിലേക്ക് ബസ് കയറിയിറങ്ങുകയുമായിരുന്നെന്ന് ദൃക് സാക്ഷികള്‍ പറയുന്നു. സ്കൂട്ടറിലുണ്ടായിരുന്ന മറ്റ് രണ്ടുപേരും എതിര്‍ വശത്തേക്ക് വീണതിനാല്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
Next Story
Adjust Story Font
16

