Quantcast

'അപകടത്തിൽപ്പെട്ട തങ്ങളുടെ അടുത്തേക്ക് വരാൻ പോലും മന്ത്രി തയ്യാറായില്ല'; ശിവൻകുട്ടിക്കെതിരെ പരിക്കേറ്റയാൾ

പൊലീസ് ഡ്രൈവർക്കും ആംബുലൻസ് ഡ്രൈവർക്കുമെതിരെ കേസെടുത്തു

MediaOne Logo

Web Desk

  • Updated:

    2023-07-13 10:02:34.0

Published:

13 July 2023 2:50 PM IST

അപകടത്തിൽപ്പെട്ട തങ്ങളുടെ അടുത്തേക്ക് വരാൻ പോലും മന്ത്രി തയ്യാറായില്ല; ശിവൻകുട്ടിക്കെതിരെ പരിക്കേറ്റയാൾ
X

കൊല്ലം: കൊട്ടാരക്കരയിൽ ആംബുലൻസും മന്ത്രിയുടെ പൈലറ്റ് വാഹനവും കൂട്ടിയിടിച്ച അപകടത്തിൽ മന്ത്രി വി.ശിവൻകുട്ടിക്കെതിരെ പരിക്കേറ്റയാൾ രംഗത്തെത്തി. അപകടത്തിൽപ്പെട്ട തങ്ങളുടെ അടുത്തേക്ക് വരാൻ പോലും മന്ത്രി തയാറായില്ല.. മാനുഷിക പരിഗണന പോലും മന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായില്ലന്ന് അശ്വകുമാർ പറഞ്ഞു.


അതേസമയം, അപകടത്തില്‍ പൊലീസ് കേസെടുത്തു. രോഗിയുടെ ഭർത്താവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഡ്രൈവർക്കും ആംബുലൻസ് ഡ്രൈവർക്കുമെതിരെ കൊട്ടാരക്കര പൊലീസാണ് കേസെടുത്തത്. തെറ്റായ ട്രാക്കിലൂടെ വാഹനം ഓടിച്ചു അപകടം ഉണ്ടാക്കിയതിനു കേസെടുത്തത്.


TAGS :

Next Story